ബഹ്റൈനിൽ പ്ര​വാ​സി​ക​ൾ​ക്കും സ​ന്ദ​ർ​ശ​ന വി​സ​യി​ലുള്ളവ​ർ​ക്കും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ പ്ര​സ​വ ഫീ​സു​ക​ൾ ഉ​യ​ർ​ത്തും

ബഹ്റൈനിൽ പ്ര​വാ​സി​ക​ൾ​ക്കും സ​ന്ദ​ർ​ശ​ന വി​സ​യി​ൽ രാ​ജ്യ​ത്തു​ള്ള​വ​ർ​ക്കും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ പ്ര​സ​വ ഫീ​സു​ക​ൾ ഉ​യ​ർ​ത്താ​നൊ​രു​ങ്ങി സു​പ്രീം കൗ​ൺ​സി​ൽ ഓ​ഫ് ഹെ​ൽ​ത്ത്.

പു​തു​ക്കി​യ ഫീ​സ് ജൂ​ലൈ ഒ​ന്ന് മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. സാ​ധാ​ര​ണ പ്ര​സ​വ​ത്തി​ന് 425 ദീ​നാ​റും ശ​സ്ത്ര​ക്രി​യ പ്ര​സ​വ​ത്തി​ന് 1025 ദീ​നാ​റു​മാ​യാ​ണ് ഉ​യ​ർ​ത്തി​യ​ത്. പ്ര​സ​വ സേ​വ​ന​ങ്ങ​ളു​ടെ ചെ​ല​വു​ക​ൾ വി​ല​യി​രു​ത്തി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​മാ​യി ഏ​കോ​പി​പ്പി​ച്ച് ന​ട​ത്തി​യ പ​ഠ​ന​ത്തെ തു​ട​ർ​ന്നാ​ണ് ഫീ​സ് അ​ധി​ക​രി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

മെ​ഡി​ക്ക​ൽ സ്റ്റാ​ഫ്, ഉ​പ​ക​ര​ണ​ങ്ങ​ൾ, മ​റ്റു സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള യ​ഥാ​ർ​ഥ ചെ​ല​വു​ക​ൾ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ഫീ​സ് പ​രി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്.

സ്വ​ദേ​ശി​ക​ൾ​ക്കും സ​ർ​ക്കാ​ർ മേ​ഖ​ല​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കും പു​തു​ക്കി​യ നി​ര​ക്ക് ബാ​ധ​ക​മാ​കി​ല്ല. അ​വ​ർ പ​ഴ​യ ഫീ​സ് ത​ന്നെന​ൽ​കി​യാ​ൽ മ​തി​യാ​കും.

More From Author

Leave a Reply

Your email address will not be published. Required fields are marked *