ബലിപെരുന്നാൾ തിരക്കിനിടയിലും യാത്രക്കാർക്ക് സുഗമമായ യാത്രയൊരുക്കി ദുബായ്

ബലിപെരുന്നാൾ ദിനങ്ങളിൽ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർക്ക് മികച്ച സേവനം ലഭ്യമാകുന്നുണ്ടെന്നത് ഉറപ്പാക്കുന്നതിനും അവധി ദിവസങ്ങളിലും നിരന്തരമായി സേവനം നൽകി വരുന്ന ജീവനക്കാരെ അഭിനന്ദിക്കുന്നതിനുമായി ജിഡിആർഎഫ് എ ദുബായ് ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയും അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂറും ഉൾപ്പെടുന്ന ഉന്നത ഉദ്യോഗസ്ഥർ വിമാനത്താവളം സന്ദർശിച്ചു.

സ്മാർട്ട് ഗേറ്റുകൾ, ‘കിഡ്സ് പാസ്പോർട്ട് പ്ലാറ്റ്‌ഫോം’, സ്മാർട്ട് ട്രാക്ക് തുടങ്ങിയ ആധുനിക സംവിധാനങ്ങൾ അധികൃതർ നേരിട്ട് വിലയിരുത്തി. ഈ സൗകര്യങ്ങൾ യാത്രക്കാർക്ക് കൂടുതൽ വേഗത്തിലും സുഗമമായും യാത്ര ചെയ്യാൻ സഹായിക്കുമെന്ന് അൽ മർറി പറഞ്ഞു. യാത്രക്കാരെ നേരിട്ട് അഭിവാദ്യം ചെയ്യുകയും അവർക്ക് ബലിപെരുന്നാൾ ആശംസകൾ നേരുകയും ചെയ്തു.

More From Author

Leave a Reply

Your email address will not be published. Required fields are marked *