Your Image Description Your Image Description

ബംഗ്ലാദേശ് മോഡൽ വ്യാജരേഖകളുമായി കൊൽക്കത്തയിൽ പിടിയിലായി. വ്യാജരേഖകൾ ഉപയോഗിച്ച് ഇന്ത്യയിൽ താമസിച്ചതിനാണ് ബംഗ്ലാദേശ് സ്വദേശിനിയായ ശാന്താ പോളിനെ അറസ്റ്റ് ചെയ്തത്. ഒരു എയർലൈൻ കമ്പനിയിലെ ജീവനക്കാരിയായിരുന്നു ശാന്താ പോളെന്ന് പൊലീസ് പറഞ്ഞു.

2023ലാണ് സാധുവായ പാസ്പോർട്ടുമായി ബംഗ്ലാദേശിലെ ബാരിസലിൽ നിന്ന് ശാന്താ പോൾ ഇന്ത്യയിൽ പ്രവേശിച്ചത്. തുടർന്ന് കൊൽക്കത്തയിൽ ഫ്ലാറ്റ് വാടകയ്ക്ക് എടുക്കുകയായിരുന്നു. ഇതര മതത്തിലുള്ളയാളെ വിവാഹം ചെയ്തതിനാൽ കുടുംബത്തിന് അതൃപ്തിയാണെന്നും അതിനാലാണ് ഇവിടെ താമസിക്കുന്നതെന്നുമാണ് വീട്ടുടമയോട് പറഞ്ഞത്. ആന്ധ്രാ പ്രദേശ് സ്വദേശിയായ ഷെയ്ഖ് മുഹമ്മദ് അഷ്റഫിനെ ശാന്താ പോൾ ജൂൺ 5-ന് വിവാഹം കഴിച്ചതായി രേഖകളുണ്ട്.

Related Posts