Your Image Description Your Image Description

പ്രധാനമന്ത്രിയെ പോലുള്ളവർ യാത്ര ചെയ്യുന്ന റോഡുകളെല്ലാം പെർഫെക്ട് ആയിരിക്കണം. കുണ്ടും കുഴിയും നികത്തി കുതിച്ചു പായാനുള്ള സൗകര്യമുള്ള റോഡുകൾ. ഇതിനൊപ്പം അടിസ്ഥാന സൗകര്യവും വേണം. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിൽനിന്നും രാജ്ഭവനിലേക്ക് വരുന്ന വഴിയിൽ തെരുവു വിളക്കുകൾ പ്രവർത്തിച്ചില്ലത്രേ. തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർമാരാണ് സുരക്ഷാവീഴ്ച ആരോപിച്ച് പ്രതിഷേധിച്ചത്. വെള്ളയമ്പലത്തെ അയ്യങ്കാളി സ്‌ക്വയറിലെ തെരുവു വിളക്കുകളാണ് പ്രവർത്തിക്കാതിരുന്നത്. പ്രധാനമന്ത്രിയുടെ വരവ് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിൽ അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതിനിടെയാണ് പ്രധാനമന്ത്രി റോഡ് മാർഗം സഞ്ചരിക്കുന്ന പ്രദേശത്ത് തെരുവുവിളക്ക് കത്തിയില്ല എന്ന ആരോപണം ഉയരുന്നത്. തിരുവനന്തപുരം നഗരസഭയ്‌ക്കെതിരെ ഇത് ചർച്ചയാക്കി മാറ്റാനാണ് ബിജെപി നീക്കം. എസ് പി ജിയും ഈ കുറവ് ശ്രദ്ധിച്ചില്ലെന്ന് സൂചനയുണ്ട്. വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമർപ്പിക്കാനായാണ് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തിയത്. രാത്രി രാജ്ഭവനിൽ തങ്ങിയശേഷം വെള്ളിയാഴ്ച രാവിലെ 10.30ന് വിഴിഞ്ഞത്തെത്താനായിരുന്നു പദ്ധതി. മറ്റ് സുരക്ഷാ പ്രശ്‌നമൊന്നും മോദിയുടെ രാത്രി യാത്രയിലുണ്ടായില്ല. ഒന്നിലേറെ റൂട്ടുകൾ പ്രധാനമന്ത്രിയ്ക്കായി കണ്ടു വച്ചിരുന്നു. എന്നാൽ പ്രധാന വഴിയേ തന്നെ മോദി എത്തിക്കാൻ ആയി. ഇതിനിടെയാണ് വെളിച്ചമില്ലായ്മ ചർച്ചയായത്. പ്രധാനമന്ത്രി തങ്ങുന്ന രാജ്ഭവന് സമീപമാണ് വെളിച്ചമില്ലാതിരുന്ന അയ്യങ്കാളി സ്‌ക്വയർ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമീഷനിങിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തിയത് വ്യാഴാഴ്ച വൈകിട്ട് 7.50 ഓടെയാണ്. ശംഖുമുഖം എയർപ്പോർട്ട് ടെക്‌നിക്കൽ ഏരിയയിലാണ് പ്രധാനമന്ത്രി വന്നിറങ്ങിയത്. രാജ്യത്തെ ആദ്യ ആഴക്കടൽ ട്രാൻഷിപ്‌മെന്റ് തുറമുഖം വെള്ളിയാഴ്ച പകൽ 11ന് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൈന്യത്തിന്റെയും പോലീസിന്റെയും കനത്ത സുരക്ഷാ വലയത്തിലാണ് തലസ്ഥാനം. പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കുന്ന സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പും (എസ്പിജി) മുതിർന്ന ഉദ്യോഗസ്ഥരും സിറ്റി പോലീസും ചേർന്ന് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുകയും ട്രയൽ റൺ നടത്തുകയും ചെയ്തിരുന്നു. കര – നാവിക – വ്യോമ സേനകളും സുരക്ഷയുടെ ഭാഗമായി. ഹെലികോപ്ടർ ഉപയോഗിച്ചുള്ള നിരീക്ഷണവും തുടരുന്നു. അതേസമയം കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇന്ന് രാജ്യത്തിന് സമർപ്പിക്കും. ഇതിനായി പധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്തെത്തി. വൈകീട്ട് ഏഴേമുക്കാലോടെയാണ് എയർ ഇന്ത്യ വിമാനത്തിൽ മോദി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി, ബിജെപിയുടെ സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തെ സ്വീകരിച്ചു. വിമാനത്താവളത്തിലും രാജ്ഭവനിലേക്ക് പോകുന്ന വഴിയിലും വൻ സുരക്ഷയാണ് ഒരുക്കിയത്. പ്രധാനമന്ത്രിയെ വരവേൽക്കാനായി നിരവധിപേരാണ് പാതയോരങ്ങളിൽ തടിച്ചുകൂടിയത്. വിഴിഞ്ഞത്തും പരിസരത്തും ഇന്നും സുരക്ഷ തുടരും. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഉത്സവ പ്രതീതിയിലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മീഷനിങ് ചടങ്ങുകൾ നടക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, സംസ്ഥാന മന്ത്രിമാരായ വിഎൻ വാസവൻ, സജി ചെറിയാൻ, ജി ആർ അനിൽ, ഗൌതം അദാനി, കരൺ അദാനി ഉൽപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും. ചടങ്ങിൽ നിന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിട്ടു നിൽക്കും.

Leave a Reply

Your email address will not be published. Required fields are marked *

Related Posts