Your Image Description Your Image Description

തിരുവനന്തപുരം: സംസ്ഥാനത്ത് പെൻഷൻകാരെ കേന്ദ്രീകരിച്ച് ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് വ്യാപകമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. കേന്ദ്ര പെൻഷന് ആവശ്യമായ ജീവൻ പ്രമാൺ പത്രയുടെ പേരിലാണ് തട്ടിപ്പ്.

പെൻഷൻകാരുടെ വിവരങ്ങൾ ചോർത്തിയെടുത്ത തട്ടിപ്പുകാർ ജീവൻ പ്രമാൺ പത്രയിൽ നിന്നാണെന്ന് പറഞ്ഞ് പെൻഷൻകാരെ ഫോണിൽ ബന്ധപ്പെടുന്നു. പെൻഷൻകാരുടെ നിയമന തിയ്യതി, വിരമിക്കൽ തിയ്യതി, പെൻഷൻ പെയ്മെന്‍റ് ഓർഡർ നമ്പർ, ആധാർ നമ്പർ മറ്റു വിവരങ്ങൾ മുതലായവ ധരിപ്പിച്ച് വിശ്വാസം നേടിയെടുക്കുന്നു. ശേഷം ജീവൻ പ്രമാൺ പത്ര പുതുക്കുന്നതിനായി ഫോണിൽ ലഭിച്ച ഒടിപി പറഞ്ഞുകൊടുക്കാൻ ആവശ്യപ്പെടും.തട്ടിപ്പുകാർ ആദ്യം പറഞ്ഞ വിവരങ്ങൾ ശരിയായതിനാൽ പെൻഷൻകാർ ഒടിപി നൽകുന്നു. ഇതോടെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം അപ്പോൾ തന്നെ പിൻവലിക്കപ്പെടും. പെൻഷൻകാരുടെ വിവരങ്ങൾ തട്ടിപ്പുകാർ എങ്ങനെ കൈക്കലാക്കുന്നു എന്നതിനെക്കുറിച്ചു സൈബർ ക്രൈം വിഭാഗം അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

Related Posts