
ഒളിവിലായിരുന്ന അഡീഷനൽ സെക്രട്ടറി ആർ ഹരി അറസ്റ്റിൽ. കോയമ്പത്തൂരിലെ ഈശാ യോഗ കേന്ദ്രത്തിൽ ഒളിവിലായിരുന്ന ഹരി എറണാകുളത്തെ ബന്ധുവീട്ടിൽ എത്തിയതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.
കേസില്‍ നാളെ പിഎസ്സി സെക്രട്ടറി സാജു ജോർജ്ജിനെ ചോദ്യം ചെയ്യും. നാളെ രണ്ടുമണിക്ക് ഹാജരാകാനായി ഇന്ന് ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്. പരീക്ഷ കണ്ട്രോളർ ബിനി കെ.എബ്രഹാമിനെ തിങ്കളാഴ്ച ചോദ്യം ചെയ്യാനും നോട്ടീസ് നൽകി. തിങ്കളാഴ്ച മുതൽ പത്ത് പിഎസ്സി അംഗങ്ങളോടും ഹാജരാനായി നോട്ടീസ് നൽകിയിട്ടുണ്ട്. അന്വേഷണ സംഘത്തേയും വിപുലപ്പെടുത്തി. പ്രത്യേക സംഘത്തിൽ രണ്ട് എസ്പിമാരെയും ഒരു ഡിവൈഎസ്പിയെയും ഉൾപ്പെടുത്തി. പുതുതായി മൂന്നു കേസുകള്‍ കൂടി രജിസ്റ്റർ ചെയ്തതുകൊണ്ടാണ് അന്വേഷണ സംഘം വിപുലപ്പെടുത്തിയത്. പുതിയ കേസുകള്‍ രണ്ട് എസ്പിമാരും ഡിവൈഎസ്പിയും അന്വേഷിക്കാന കൈമാറി.
