Your Image Description Your Image Description

പിഎസ് സി പരീക്ഷ കേന്ദ്രത്തിൽ മാറ്റം

കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിലെ അസിസ്റ്റന്റ് സെയിൽസ്മാൻ (കാറ്റഗറി നമ്പർ 527/2024) തസ്തികയിലേയ്ക്കുള്ള തെരഞ്ഞെടുപ്പിനായി കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ആഗസ്റ്റ് ഒമ്പതിന് ഉച്ചയ്ക്ക് 01.30 മുതൽ 03.30 വരെ നടത്തുന്ന ഒഎംആർ പരീക്ഷയ്ക്ക് ആലപ്പുഴ ജില്ലയിൽ (സെന്റർ നമ്പർ 1290) ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, കായംകുളം എന്ന പരീക്ഷാ കേന്ദ്രം ലഭിച്ച രജിസ്റ്റർ നമ്പർ 1271201 മുതൽ 1271400 വരെയുള്ള ഉദ്യോഗാർത്ഥികൾ അവർക്ക് ലഭിച്ചിട്ടുള്ള അഡ്മിഷൻ ടിക്കറ്റും അസ്സൽ തിരിച്ചറിയൽ രേഖയുമായി ഗവണ്മെന്റ് വുമൺസ് പോളിടെക്‌നിക് കോളേജ് കായംകുളം 690502 (സെന്റർ നമ്പർ 1290) എന്ന പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകണം.

Related Posts