Home » Blog » Kerala » പിഎം ശ്രീയിൽ നിന്ന് പിന്മാറാൻ അവകാശം ഇല്ലെന്ന വാദം ശരിയല്ല; പിണറായി
9

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയെച്ചൊല്ലി നിയമസഭയിൽ ഭരണ- പ്രതിപക്ഷ പോര്. അധികാരത്തിൽ വന്നപ്പോ എവിടേയോ ഒഴുക്കി കളയുമെന്ന് പറഞ്ഞില്ലേയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചോദിച്ചു. എന്തേ ഒഴുക്കാൻ തയ്യാറാകാത്തത്? അധികാരത്തിൽ വന്ന് ഒരു മാസത്തിനകം അതുവരെ ഉണ്ടായിരുന്ന നിലപാടെല്ലാം മാറി.

കരാർ ഒപ്പിട്ട് എട്ട് മാസം ആയി ഇതേ വരെ ആ പദ്ധതി നടപ്പായിട്ടില്ല ഇത് കേന്ദ്രസർക്കാരും സമ്മതിക്കുന്നുണ്ട്. എൽഡിഎഫ് സർക്കാർ കരാർ മരവിപ്പിച്ചു നിലവിൽ പിഎം ശ്രീ നടപ്പായിട്ടില്ല. ഒപ്പിട്ടാൽ പിന്മാറാൻ അവകാശം ഇല്ലെന്ന വാദം ശരിയല്ല. ധാരണപത്ര പ്രകാരം ചെയ്യേണ്ട ഒരു കാര്യവും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.