Your Image Description Your Image Description

വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യനെതിരെ യൂത്ത് കോണ്‍ഗ്രസില്‍ പടയൊരുക്കം. സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്നാലെ പി ജെ കുര്യനെ വിമര്‍ശിച്ച് കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസിന്റെ സമരപോരാട്ടങ്ങള്‍ കണ്ണുതുറന്ന് കാണണമെന്ന് സംസ്ഥാന സെക്രട്ടറി പി എ നോബിള്‍ കുമാര്‍ പറഞ്ഞു.

മിസ്റ്റര്‍ പി ജെ കുര്യാ താങ്കള്‍ കണ്ണുതുറന്നു നോക്കടോ, കണ്ണിന് തിമിരം ബാധിച്ചാല്‍ ചികിത്സിക്കണം. താങ്കളുടെ കാലഘട്ടത്തില്‍ താങ്കള്‍ക്ക് തരാന്‍ പറ്റുന്ന പോലെ ഈ പാര്‍ട്ടി എല്ലാം തന്നിരുന്നില്ലെ. യാതൊന്നും പ്രതീക്ഷിക്കാതെ നിരന്തരം പോരാട്ടത്തിലാണ് ഞങ്ങള്‍. കേസുകളുടെയും പരുക്കുകളുടെയും എണ്ണം നോക്കുന്നില്ല. ഈ പാര്‍ട്ടി ജയിക്കണം. ജയിച്ചേ മതിയാകൂ. മിസ്റ്റര്‍ കുര്യന്‍ സാറേ സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരുന്നൂടെ – എന്നാണ് പി എ നോബിള്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

അതേസമയം പി ജെ കുര്യന്‍ നടത്തിയ വിമര്‍ശനങ്ങളെ ന്യായീകരിച്ച് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു.പി ജെ കുര്യന്റെ പരാമര്‍ശത്തിന് എതിരെ കോണ്‍ഗ്രസിലും യൂത്ത് കോണ്‍ഗ്രസിലും വലിയ അമര്‍ഷം ഉയരുന്നതിനിടെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. പി ജെ കുര്യന്റെ വാക്കുകള്‍ മുതിര്‍ന്ന നേതാവിന്റെ ഉപദേശമായി കണ്ടാല്‍ മതി എന്നായിരുന്നു രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചത്.

Related Posts