Your Image Description Your Image Description

കൊല്ലം: ചിതറയിൽ ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ കുപ്പിച്ചില്ല് കണ്ടെത്തിയ സം​ഭ​വ​ത്തി​ൽ ചി​ത​റ കി​ഴ​ക്കും​ഭാ​ഗ​ത്തെ ഹോ​ട്ട​ലി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. ഹോ​ട്ട​ലി​ലെ ശു​ചി​ത്വ മാ​ന​ദ​ണ്ഡം, അ​വ​ശി​ഷ്ട​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന രീ​തി, ഭ​ക്ഷ്യ​പ​ദാ​ർ​ഥ​ങ്ങ​ളു​ടെ ശു​ദ്ധ​ത, പാ​ച​ക സം​വി​ധാ​ന​ങ്ങ​ളു​ടെ സ്ഥി​തി എ​ന്നി​വ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു. കുപ്പിച്ചില്ല് കുടുങ്ങി തൊണ്ട മുറിഞ്ഞ കിളിത്തട്ട് സ്വദേശിയായ യുവാവ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം നടന്നത്.

തൊ​ഴി​ലാ​ളി​ക​ളു​ടെ ഹെ​ൽ​ത്ത് കാ​ർ​ഡ്, തെ​റ്റാ​യ സം​ഭ​ര​ണ സം​വി​ധാ​നം, അ​നു​മ​തി​പ​ത്ര​ങ്ങ​ളി​ലെ അ​പാ​ക​ത എ​ന്നീ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ഹോ​ട്ട​ൽ ഉ​ട​മ​ക്ക്​ ഔ​ദ്യോ​ഗി​ക നോ​ട്ടീ​സ് ന​ൽ​കി. ഭ​ക്ഷ്യ​സു​ര​ക്ഷ നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​ത്തി​ന് തു​ട​ർ​ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും, നി​ശ്ചി​ത കാ​ല​ത്തി​നു​ള്ളി​ൽ കൃ​ത്യ​മാ​യ ഭേ​ദ​ഗ​തി​ക​ൾ ന​ട​ത്ത​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. തി​ങ്ക​ളാ​ഴ്ച ചി​ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് താ​ൽ​കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യ സൂ​ര​ജ് നാ​ല് ബി​രി​യാ​ണിയാണ് ഹോട്ടലി​ൽ നി​ന്ന് വാങ്ങിയത്.

വീട്ടിലെത്തി കഴിച്ചുകൊണ്ടിരുന്നപ്പോൾ എല്ല് ആണെന്ന് കരുതി എന്നാൽ ചില്ല് വായിൽ നിന്ന് പൊട്ടിയപ്പോൾ ആണ് മനസിലായത്. നിലവിൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് യുവാവ്. അധികൃതർ കൃത്യമായി പരിശോധന നടത്താത് കൊണ്ടാണ് ഇത്തരത്തിൽ സംഭവങ്ങളുണ്ടാകുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. ഹോട്ടലിനെതിരെ പൊലീസിലും ഭക്ഷ്യസുരക്ഷവിഭാഗത്തിനും പരാതി നൽകിയിട്ടുണ്ട്. തു​ട​ർ​ന്ന്​ ചി​ത​റ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലും, ആ​രോ​ഗ്യ​വ​കു​പ്പി​ലും പ​രാ​തി ന​ൽ​കി. പ​രാ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഹോ​ട്ട​ലി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ബി​രി​യാ​ണി​യി​ൽ കു​പ്പി​ച്ചി​ല്ല് ക​ണ്ടെ​ത്തി​യ സം​ഭ​വം ക​ട​യു​ട​മ നി​ഷേ​ധി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts