Your Image Description Your Image Description

ല്‍മാന്‍ ഖാന്‍ നായകനായി 2015-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ബജ്‌രംഗി ഭായ്ജാന്‍’. ചിത്രത്തിന്റെ 10 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍, ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ എതിര്‍പ്പ് നേരിടേണ്ട വന്ന ഘട്ടത്തെക്കുറിച്ച് തുറന്നുപറയുകയാണ് സംവിധായകന്‍ കബീര്‍ ഖാന്‍.

ചിത്രത്തില്‍ പാക് മതപുരോഹിതന്റെ കഥാപാത്രം ജയ് ശ്രീറാം എന്ന് പറയുന്ന ഒരു സംഭാഷണം മാറ്റാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടുവെന്നാണ് കബീര്‍ ഖാന്‍ പറഞ്ഞത്. ഒരു മതവിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തിയേക്കുമെന്ന് പറഞ്ഞ് സംഭാഷണഭാഗം നീക്കം ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടുവെന്നാണ് കബീര്‍ ഖാന്‍ പറയുന്നത്.

ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച പരിപാടിയില്‍, ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ‘ബജ്‌രംഗി ഭായ്ജാന്‍’ പോലൊരു ചിത്രം നിര്‍മിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കബീര്‍ ഖാന്‍. ‘ഇന്നും ആ ചിത്രത്തിന് വലിയ സ്‌നേഹം ലഭിക്കുന്നുണ്ടെങ്കില്‍ ആളുകളുടെ ഉള്ളിലെവിടെയോ ആ ചിത്രം ചെന്നുതൊട്ടിട്ടുണ്ടെന്നാണ് അർത്ഥം. മിക്കവാറും സന്ദര്‍ഭങ്ങളില്‍ ഇത്തരം അതിരുകള്‍ നിശ്ചയിക്കുന്നത് അധികാരികള്‍ തന്നെയാണ്’, എന്നുപറഞ്ഞാണ് കബീര്‍ ഖാന്‍ മറുപടി ആരംഭിച്ചത്.

ഓം പുരിയുടെ കഥാപാത്രം സല്‍മാന്‍ ഖാന്റെ കഥാപാത്രത്തോട് യാത്രപറയുന്ന രംഗമുണ്ട്. പാകിസ്ഥാനിലാണത് നടക്കുന്നത്. ഖുദാ ഹാഫിസ് എന്ന് പറയാന്‍ മടിക്കുന്നതുകണ്ട സല്‍മാന്‍ ഖാന്റെ കഥാപാത്രത്തോട്, നിങ്ങള്‍ എന്താണ് പറയാറ്, ജയ് ശ്രീറാം എന്നല്ലേ എന്ന് ഓം പുരിയുടെ കഥാപാത്രം ചോദിച്ചു. ഒരുമടിയും കൂടാതെ ഓം പുരിയുടെ കഥാപാത്രം ജയ് ശ്രീറാം എന്ന് പറയുന്നു. എന്നാല്‍ ആ ഭാഗം ഒഴിവാക്കാനാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്. കാരണം ചോദിച്ചപ്പോള്‍ മുസ്ലിം വിഭാഗത്തിന് അത് ഇഷ്ടമാവില്ലെന്നായിരുന്നു മറുപടി‘, കബീര്‍ ഖാന്‍ പറഞ്ഞു.

Related Posts