Your Image Description Your Image Description

കാട്ടിക്കുളം പനവല്ലിയിൽ ഭീതി വിതച്ച് കാട്ടു കൊമ്പൻ. പനവല്ലി കാട്ടിക്കുളം റോഡിലേക്ക് ഇറങ്ങിയ കൊമ്പൻ ആളുകൾക്ക് നേരെ പാഞ്ഞ് അടുത്തു. റോഡ് അരികിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടർ തട്ടിയിട്ടു. പനവല്ലി സ്വദേശി അജേഷിന്റെ സ്‌കൂട്ടറാണ് ആന നശിപ്പിച്ചത്. സ്‌കൂട്ടറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അജേഷിന്റെ പിന്നാലെ കാട്ടാന ഓടിയടുത്തു. അര കിലോമീറ്റർ ഓളം ഓടിയാണ് അജേഷ് ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്. ഇഞ്ചി കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന ജോലിക്കാർക്ക് ഭക്ഷണവുമായി എത്തിയതായിരുന്നു അജേഷ്.

റോഡരികിൽ സ്‌കൂട്ടർ നിർത്തിയിട്ട് കൃഷിയിടത്തിലേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയിലാണ് ആന ഓടിയെടുത്തത്. റോഡിലിറങ്ങി സ്‌കൂട്ടർ തട്ടിയിടുന്ന ദൃശ്യങ്ങൾ പ്രദേശവാസികൾ മൊബൈലിൽ പകർത്തിയിട്ടുണ്ട്. രണ്ടുമാസം മുൻപും ഇതേ കാട്ടാന ഇതേ സ്ഥലത്ത് ഇറങ്ങിയിരുന്നു. അക്രമകാരിയായ കാട്ടാന വീണ്ടും ജനവാസ മേഖലയിൽ എത്താൻ തുടങ്ങിയതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. പ്രദേശവാസിയായ പോമു എന്നയാളെ നേരത്തെ ആക്രമിക്കാൻ ശ്രമിച്ച ആനയാണിത്. രണ്ടുതവണയാണ് പോമു കാട്ടാനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്. ബുധനാഴ്ച രാവിലെ മുതൽ തന്നെ കൊമ്പനെ റോഡ് അരികിൽ നാട്ടുകാർ കണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *