Your Image Description Your Image Description

പത്മനാഭസ്വാമി ക്ഷേത്രത്തിൽ സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കൈയിലെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടി പൊട്ടി. തോക്ക് വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. രാവിലെ ഡ്യൂട്ടി മാറുന്നതിൻറെ ഭാഗമായി ആയുധം വൃത്തിയാക്കുന്നതിനിടെയാണ് വെടിപൊട്ടിയത്.

ആയുധങ്ങൾ സൂക്ഷിക്കുന്ന മുറിയിൽ വെച്ചാണ് സംഭവം. നിലത്തേക്ക് ചൂണ്ടിയാണ് തോക്ക് വൃത്തിയാക്കാറുള്ളത്. അതിനാൽ തറയിലാണ് വെടിയുണ്ട പതിച്ചത്. നിലവിൽ ആർക്കും പരിക്കേറ്റില്ലെന്നാണ് വിവരം. സംഭവത്തിൽ ക്ഷേത്രത്തിൻറെ സുരക്ഷ ചുമതലയുള്ള ഡെപ്യൂട്ടി കമാണ്ടൻ്റ് അന്വേഷണം തുടങ്ങി.

Related Posts