Your Image Description Your Image Description

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹരിതകേരളം മിഷന്റെ ‘ഒരു തൈ നടാം’ പച്ചതുരുത്ത് വ്യാപന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഫലവൃക്ഷതൈ നട്ടുകൊണ്ട് മുൻ എംഎൽഎ കെ.കെ നാരായണൻ നിർവഹിച്ചു. അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് കെ.പി ലോഹിതാക്ഷൻ അധ്യക്ഷനായി.

അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തിലെ കണ്ണാടി വെളിച്ചം രയരോത്ത് പാലത്തിന് സമീപം ജലസേചന വകുപ്പിന്റെ 40 സെന്റ് ഭൂമിയിലാണ് ഫലവൃക്ഷങ്ങൾ മാത്രമുള്ള പച്ചത്തുരുത്തിന് തുടക്കം കുറിച്ചത്. മാവ്, പ്ലാവ്, ചാമ്പ, സപ്പോട്ട, നെല്ലി തുടങ്ങിയ ഫലവൃക്ഷത്തൈകൾ ആണ് ഇവിടെ നട്ടു പിടിപ്പിക്കുന്നത്. ജില്ലയിലെ 275ാമത്തെ പച്ച തുരുത്താണിത്. ഇതിന്റെ തുടർന്നുള്ള സംരക്ഷണ പ്രവർത്തനങ്ങൾ തൊഴിലുറപ്പ് പ്രവർത്തകർ ഏറ്റെടുക്കും. ജില്ലയിൽ ഇന്ന് 12 പുതിയ പച്ചത്തുരുത്തുകളാണ് പുതുതായി ആരംഭിച്ചത്.
ജില്ലാപഞ്ചായത്തംഗം ചന്ദ്രൻ കല്ലാട്ട് പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഹരിത കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ.കെ സോമശേഖരൻ, അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി പ്രസന്ന, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം രമേശൻ, പി.എം മോഹനൻ മാസ്റ്റർ, ഹരിത കേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ ലത കാണി, കെ രജിൻ, കെ.കെ ജയരാജൻ മാസ്റ്റർ, മാമ്പ്രത്ത് രാജൻ, എം.കെ അബ്ദുൽ ഖാദർ മാസ്റ്റർ, പി.പി രാജൻ, കെ.എം മാത്യു തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts