പകർച്ചവ്യാധി പ്രതിരോധത്തിൽ നേട്ടം കൈവരിച്ച് സൗദി അറേബ്യ

പകർച്ചവ്യാധി പ്രതിരോധ രംഗത്ത് സൗദി അറേബ്യ ഏറെ ശ്രദ്ധേയമായി പൊതുജന ആരോഗ്യമേഖല നേട്ടം കൈവരിക്കുന്നതായി റിപ്പോർട്ട്. മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള രോഗങ്ങളുടെ നിരക്ക് 87% ൽ അധികം കുറച്ചതായാണ് റിപ്പോർട്ട് പറയുന്നത്. ഹെപ്പറ്റൈറ്റിസ് സി, ക്ഷയം, മലേറിയ എന്നിവയുൾപ്പെടെയുള്ള രോഗങ്ങളുടെ നിരക്ക് സൗദി അറേബ്യ 87.5 ശതമാനത്തിലധികം കുറച്ചതായി ഒരു പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു.

സൗദിയിൽ  ഡെങ്കിപ്പനി, മീസിൽസ്, റുബെല്ല, നവജാത ശിശു ടെറ്റനസ്, എച്ച്ഐവി എന്നിവയുടെ നിരക്കും കുറഞ്ഞതായി വാർഷിക ആരോഗ്യ മേഖല പരിവർത്തന റിപ്പോർട്ട് 2024 ൽ പറയുന്നു. നേരത്തെ കണ്ടെത്തുക, പ്രതിരോധ കുത്തിവയ്പ്പ്, ബോധവൽക്കരണ ക്യാംപയ്‌നുകൾ എന്നിവയുടെ ഫലമായുണ്ടായ പുരോഗതിയാണ്  രോഗനിരക്ക് കുറയ്ക്കുന്നതിലേക്ക് നയിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

More From Author

Leave a Reply

Your email address will not be published. Required fields are marked *