Your Image Description Your Image Description

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ഷോളയൂര്‍ ഗ്രാമപഞ്ചായത്ത്. കൊതുക് ജന്യ രോഗങ്ങള്‍ തടയാനായി ആഴ്ചയില്‍ ഒരിക്കല്‍ ഡ്രൈ ഡേ ആയി ആചരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.രാമമൂര്‍ത്തി പറഞ്ഞു. ഗ്രാമപഞ്ചായത്തിന്റെ പ്രാദേശിക പൊതുജനാരോഗ്യ സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രസിഡന്റ്. ഈ വര്‍ഷം പകര്‍ച്ചവ്യാധി രോഗങ്ങള്‍ മൂലമുള്ള മരണം കുറയ്ക്കുകയാണ് ലക്ഷ്യമെന്നും പ്രസിഡന്റ് കൂട്ടിചേര്‍ത്തു. ആദ്യഘട്ടത്തില്‍ മഴക്കാല പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവല്‍ക്കരണം, പകര്‍ച്ചവ്യാധി റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ഹോട്ട്സ്പോട്ടായി പരിഗണിച്ച് ഉറവിട നശീകരണം തുടങ്ങിയവ നടത്തി. അടുത്ത ഘട്ടത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും,  മലിനജലവുമായി സമ്പര്‍ക്കമുള്ളവര്‍ക്കും എലിപ്പനി പ്രതിരോധ ഗുളിക വിതരണം നടത്തുമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ.സഞ്ജീവ് കുമാര്‍ യോഗത്തില്‍ അറിയിച്ചു. യോഗത്തില്‍ കഴിഞ്ഞ മൂന്ന് മാസത്തെ പ്രവര്‍ത്തനങ്ങളും മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.എസ് കാളിസ്വാമി വിശദീകരിച്ചു. പരിപാടിയില്‍ മഴക്കാല പ്രതിരോധ പ്രവര്‍ത്തന ബോധവല്‍ക്കരണ നോട്ടീസ് പ്രകാശനം ചെയ്തു.

ഷോളയൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് എസ്.രാധ, ആരോഗ്യവിദ്യാഭ്യസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. ആര്‍ ജിതേഷ്, ഹോമിയോ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ.വിനീത, ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍ ഡോ.ശ്രീരാഗ്, കൃഷി ഓഫീസര്‍ പി.വിഷ്ണു, എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *