‘നീ എന്റെ ജീവിതം രസകരമാക്കുന്നു’; സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടി ഗോപി സുന്ദറിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി

സമൂഹമാധ്യമങ്ങളിൽ പതിവായി വിമർശനങ്ങളും പരിഹാസങ്ങളും നേരിടുന്ന സെലിബ്രിറ്റിയാണ് ഗോപി സുന്ദർ. തന്റെ മുൻ പ്രണയബന്ധങ്ങളുടെയും വേർപിരിയലുകളുടെയും പേരിൽ അദ്ദേഹം സൈബർ ആക്രമണങ്ങൾക്കു വിധേയനാകാറുണ്ട്. ഇപ്പോഴിതാ സുഹൃത്ത് മയോനിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. ‘നീ എന്റെ ജീവിതം രസകരമാക്കുന്നു’ എന്ന കുറിപ്പോടെ ഗോപി സുന്ദർ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറി ആക്കി. ‘നിങ്ങൾ കൂടുതൽ മാന്ത്രികത അർഹിക്കുന്നു’ എന്ന അടിക്കുറിപ്പോടെ ഗോപിയുടെ സ്റ്റോറി മയോനി ഷെയർ ചെയ്യുകയുമുണ്ടായി. മയോനിയുടെയും ഗോപി സുന്ദറിന്റെയും ചിത്രം ഇതിനകം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിക്കഴിഞ്ഞു.

അമ്മയുടെ വിയോഗശേഷം കുറച്ചു നാൾ ഗോപി സുന്ദർ സംഗീതരംഗത്തു നിന്നും വിട്ടുനിൽക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും സജീവമായിത്തുടങ്ങി. മയോനിയും ഗോപി സുന്ദറും പ്രണയത്തിലാണെന്ന തരത്തിൽ നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. മയോനിയെ ചേർത്തുപിടിച്ചുള്ള ചിത്രങ്ങൾ ഗോപി സുന്ദർ പങ്കുവച്ചതോടെയാണ് അത്തരത്തിൽ വാർത്തകൾ തലപൊക്കിയത്. എന്നാൽ വിഷയത്തിൽ ഇരുവരും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മാത്രവുമല്ല, ഒരുമിച്ചുള്ള ചിത്രങ്ങൾ പല ആവർത്തി പങ്കുവയ്ക്കുകയുമുണ്ടായി.

More From Author

Leave a Reply

Your email address will not be published. Required fields are marked *