Your Image Description Your Image Description

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുൻ എംഎൽഎയും തൃണമൂൽ കോൺ​ഗ്രസ് നേതാവുമായ പി വി അൻവർ കോൺ​ഗ്രസ് നേതൃത്വത്തെ സമ്മർദ്ദത്തിലാക്കുന്നു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വി.എസ്.ജോയിയെ കോൺ​ഗ്രസ് സ്ഥാനാർഥിയാക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് അൻവർ. എന്നാൽ, ആര്യാടൻ ഷൗക്കത്തിനെ മത്സരിപ്പിക്കണമെന്ന വികാരമാണ് കോൺ​ഗ്രസ് നേതൃത്വത്തിനുള്ളത്. മുസ്ലീം ലീ​ഗിനും ആര്യാടൻ ഷൗക്കത്ത് മത്സരിക്കണമെന്ന നിലപാടാണ്.

ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കിയാൽ തന്റെ പിന്തുണയുണ്ടാകില്ലെന്ന് അൻവർ കോൺ​ഗ്രസ് നേതൃത്വത്തെ അറിയിച്ചെന്നാണ് റിപ്പോർട്ട്. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് നേതാക്കൾ ഒന്നിലേറെ തവണ അൻവറുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ, തന്റെ നിലപാടിൽ നിന്നും പിന്നോട്ടില്ലെന്നാണ് അൻവർ കോൺ​ഗ്രസ് നേതാക്കളോട് വ്യക്തമാക്കിയത്. തന്റെ നിർദ്ദേശം അം​ഗീകരിക്കുന്നില്ലെങ്കിൽ നിലമ്പൂരിൽ യുഡിഎഫിന് വലിയ വിലകൊടുക്കേണ്ടി വരുമെന്ന സൂചനയും അൻവർ നൽകുന്നുണ്ട്. ഇതിനിടെ, കോൺ​ഗ്രസിന്റെ സ്ഥാനാർത്ഥി നിർണയം വരെ മാധ്യമങ്ങളോട് പ്രതികരിക്കില്ലെന്നും അൻവർ പ്രഖ്യാപിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിലൂെടയാണ് അൻവറിന്റെ പ്രഖ്യാപനം. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ യു‍ഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതുവരെ മാധ്യമങ്ങളോട് സംസാരിക്കില്ലെന്നാണ് അൻവർ സമൂ​ഹ മാധ്യമത്തിൽ കുറിച്ചത്.

പി.വി.അൻവറിന്റെ പോസ്റ്റിന്റെ പൂർണരൂപം

‘നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലേക്കുള്ള ഐക്യ ജനാധിപത്യ മുന്നണിയുടെ(UDF) സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുന്നതുവരെ പത്രമാധ്യമങ്ങളുമായുള്ള ആശയവിനിമയം താൽക്കാലികമായി ഇപ്പോൾ മുതൽ പൂർണ്ണമായും വിച്ഛേദിക്കുകയാണ്.

പ്രിയപ്പെട്ട പത്രമാധ്യമ സുഹൃത്തുക്കൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

“ചിന്തിക്കുന്നവർക്ക്” ദൃഷ്ടാന്തമുണ്ട്.’

പി.വി അൻവർ

Leave a Reply

Your email address will not be published. Required fields are marked *

Related Posts