Your Image Description Your Image Description

മലപ്പുറം : നിലമ്പൂരിൽ യുഡിഎഫ് പ്രചാരണം ഇന്ന് ആരംഭിക്കും. സ്ഥാനാർഥി പ്രഖ്യാപനതിന് പിന്നാലെ പ്രചാരണത്തിൽ മുന്നിലെത്തുകയാണ് യു‍ഡിഎഫ് . അതേസമയം സ്ഥാനാർഥിയെ നിശ്ചയിക്കുന്നതിനായി ഇടതുമുന്നണിയിലും ചർച്ചകൾ ഊർജിതതമായി.

പി വി അൻവർ ഇന്ന് കൂടുതൽ യുഡിഎഫ് നേതാക്കാളെ കാണും.അതെ സമയം , രാവിലെ 7 മണിയോടെ ആര്യാടൻ മുഹമ്മദിന്റെ കബറിടം സന്ദർശിച്ച ശേഷം ആര്യാടൻ ഷൗക്കത്ത് പ്രചാരണം ആരംഭിക്കും.

രാവിലെ 10 മണിയോടെ ഷൗക്കത്ത് പാണക്കാട് എത്തും. വൈകിട്ട് 3 മണിക്ക് യുഡിഎഫ് കൺവെൻഷൻ നിലമ്പൂരിൽ നടക്കും.കെപിസിസി പ്രസിഡന്റ്‌ , പ്രതിപക്ഷ നേതാവ് തുടങ്ങിയവർ കൺവെൻഷനിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *