Your Image Description Your Image Description

നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിൽ കാന്തപുരത്തിന്റെ ഇടപെടൽ പ്രതീക്ഷ നൽകുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മനുഷ്യത്വവും മതേതരത്വവും വലുതാണെന്ന് തെളിയിക്കുന്നതാണ് കാന്തപുരത്തിന്റെ ഇടപെടലെന്നും തുടർ ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

‘കാന്തപുരം ഇപ്പോൾ നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട മുസ്‌ലിയാരായി മാറിയിരിക്കുകയാണ്. അദ്ദേഹത്തിന് പല വശങ്ങളിൽ നിന്നും വലിയ രീതിയിലുളള അഭിനന്ദനങ്ങളാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. സ്വാഭാവികമായിട്ടും മനുഷ്യത്വവും മതനിരപേക്ഷ മൂല്യവും ഉയർത്തിപ്പിടിക്കുന്ന രീതിയിലുളള കേരളത്തിന്റെ സന്ദേശമാണ് ഇപ്പോഴുണ്ടായത്. ഈ കാര്യം അദ്ദേഹം ലോകത്തിനുമുന്നിൽ അവതരിപ്പിക്കുകയാണ് ചെയ്തത്. അദ്ദേഹം പരിചയമുളള മതപണ്ഡിതൻമാരുമായി ചർച്ച ചെയ്തു. പിന്നീട് അവരാണ് ഭരണാധികാരികളുമായി ബന്ധപ്പെട്ട് വധശിക്ഷ താൽക്കാലികമായി മാ​റ്റി വച്ചത്. ഇനിയും തുടർച്ചയായ ചർച്ചകൾ നടത്തുമെന്നാണ് കാന്തപുരം ഞങ്ങളോട് പറഞ്ഞത്’- എം വി ഗോവിന്ദൻ വ്യക്തമാക്കി.

 

Related Posts