Your Image Description Your Image Description

നടൻ കലാഭവൻ നവാസിന് ആദരാഞ്ജലികൾ അർപിച്ച് നടനും എഴുത്തുകാരനുമാമയ വി.കെ. ശ്രീരാമൻ. തന്‍റെ മകനാവാനുള്ള പ്രായമേ നവാസിന് ഉള്ളൂ എന്നും ചിരിക്കുന്ന മുഖം മനസിലുണ്ടാകുമെന്നും അദ്ദേഹം കുറിച്ചു. നവാസിന്‍റെ പിതാവ് അബൂബക്കറുമായുള്ള സൗഹൃദത്തെക്കുറിച്ചും അദ്ദേഹം ഫെയിസ് ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

വി.കെ. ശ്രീരാമന്‍റെ പോസ്റ്റ്

‘വളരെ കാലം മുമ്പ് കുന്നംകുളം മുനിസിപ്പാലിറ്റിയുടെ വാർഷികത്തിന് ഒരു നാടകം കണ്ടാണ് അബൂബക്കർ മനസ്സിൽ കയറിക്കൂടുന്നത്. ഒരു റെയിൽവേ സ്റ്റേഷൻ മാസ്റ്ററായിട്ടാണ് അബൂബക്കർ ആ നാടകത്തിൽ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത്. അതിനു ശേഷം വളരെക്കഴിഞ്ഞ് ചില സിനിമകളിൽ ഒന്നിച്ചഭിനയിച്ചു.പിന്നെ നവാസും നിയാസും സുഹൃത്തുക്കളായി.

അവരുടെ വളർച്ചയിൽ ഒരു സുഹൃത്തെന്നതിനേക്കാൾ ഏറെ അവരുടെ കുടുംബത്തിന്റെ നിഴൽ വീണ കാലം കണ്ട ഞാൻ സന്തോഷിച്ചു. അവസാനം നവാസ് വീട്ടിൽ വന്നത് മുതുവമ്മലുള്ള സലീമുമൊത്ത് ‘ഇഴ’യുടെ പ്രീവ്യൂവിന് ക്ഷണിക്കാനായിരുന്നു. പ്രിവ്യു കാണാൻ പോവാനൊത്തില്ല. എന്‍റെ മകനാവാനുള്ള പ്രായമേ ഉള്ളൂ നിനക്ക്. നിന്‍റെ ചിരിക്കുന്ന മുഖമേ എന്‍റെ മനസ്സിലുള്ളൂ. പ്രിയനേ വിട.

Related Posts