Home » Blog » Business » നാലാം പാദത്തിൽ 167 കോടി രൂപ അറ്റാദായം നേടി ശ്രീറാം ജനറൽ ഇൻഷുറൻസ്
12
കൊച്ചി: ശ്രീറാം ഗ്രൂപ്പിനു കീഴിലുള്ള ശ്രീറാം ജനറൽ ഇൻഷുറൻസ് മാർച്ച് 31ന് അവസാനിച്ച സാമ്പത്തികവർഷത്തെ നാലാം പാദത്തിൽ 167 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. 28 ശതമാനമാണ് വളർച്ച. മുൻവർഷത്തെ സമാനപാദത്തിൽ 130 കോടി രൂപയായിരുന്നു ലാഭം. ഇതോടെ കമ്പനിയുടെ മൊത്തം ലാഭം 17 ശതമാനം വളർച്ചയോടെ 601 കോടി രൂപയായി. കമ്പനിയുടെ മൊത്തം ആഭ്യന്തര പ്രീമിയം വരുമാനം നാലാം പാദത്തിൽ 21 ശതമാനം വളർച്ച നേടി 1332 കോടി രൂപയിലെത്തി. സാമ്പത്തികവർഷത്തെ മൊത്തം ആഭ്യന്തര പ്രീമിയം വരുമാനം 4636 കോടി രൂപയായി ഉയർന്നു. വാഹന ഇൻഷുറൻസ് മേഖലയിലുള്ള വളർച്ചയാണ് കമ്പനിയുടെ പ്രീമിയം വരുമാനം വർധിക്കാൻ കാരണം.
സുസ്ഥിര വളർച്ചയിലും ലാഭക്ഷമതയിലും ഊന്നിയ പ്രവത്തനങ്ങളാണ് കമ്പനിക്ക് മികച്ച അറ്റദായം നേടിക്കൊടുത്തതെന്നും മത്സരാധിഷ്ഠിത സാഹചര്യത്തിലും തുടർച്ചയായ വർഷങ്ങളിൽ രാജ്യത്തെ മൊത്തം ഇൻഷുറൻസ് മേഖലയെക്കാൾ കൂടുതൽ വളർച്ച കരസ്ഥമാക്കാനായതായും ശ്രീറാം ജനറൽ ഇൻഷുറൻസ് കമ്പനി എംഡിയും സിഇഒയുമായ അനിൽ അഗർവാൾ പറഞ്ഞു.