Your Image Description Your Image Description

ടൻ ധനുഷും മൃണാൽ താക്കൂറും പ്രണയത്തിലാണെന്ന വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇപ്പോഴിതാ അഭ്യൂഹങ്ങളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി മൃണാൽ താക്കൂർ. പരക്കുന്നത് വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നും ധനുഷ് ഒരു നല്ല സുഹൃത്ത് മാത്രമാണെന്നും മൃണാൽ പറഞ്ഞതായി തെന്നിന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സൺ ഓഫ് സർദാർ 2 എന്ന ചിത്രവുമായി ബന്ധപ്പെട്ട ഒരു പരിപാടിക്കിടെ ധനുഷും മൃണാളും തമ്മിൽ സംസാരിക്കുന്ന വീഡിയോ ക്ലിപ്പ് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും തമ്മിൽ അടുപ്പത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്.

‘ഞങ്ങൾ രണ്ടുപേരും തമ്മിൽ ബന്ധമുണ്ടെന്ന തരത്തിൽ അടുത്തിടെയായി ധാരാളം വാർത്തകൾ പ്രചരിക്കുന്നുണ്ടെന്ന് എനിക്കറിയാം. അത് കണ്ടപ്പോൾ എനിക്ക് തമാശയായി തോന്നി’, മൃണാൾ പറഞ്ഞതായി ഒരു ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്തു. സൺ ഓഫ് സർദാർ 2 ന്റെ പ്രദർശനത്തിലേക്ക് ധനുഷിനെ താൻ വ്യക്തിപരമായി ക്ഷണിച്ചിട്ടില്ലെന്നും മൃണാൾ വ്യക്തമാക്കി.

Related Posts