Your Image Description Your Image Description

വടകര: ദേശീയപാതയുടെ പണിനടക്കുന്ന റോഡിലെ കുഴിയില്‍വീണ ബൈക്ക് യാത്രികന് പരിക്ക്. വടകര തോടന്നൂര്‍ സ്വദേശി കെ.പി. ശ്രീജിത്ത് കുമാര്‍(54)നാണ് പരിക്കേറ്റത്.

ഞായറാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് അപകടം ഉണ്ടായത്. വടകര പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് വീട്ടിലേക്കുപോകുമ്പോള്‍ സ്റ്റാന്‍ഡില്‍ നിന്ന് ദേശീയപാതയിലേക്ക് ഇറങ്ങുന്നിടത്തുവെച്ചാണ് ശ്രീജിത്തിന്റെ ബൈക്ക് കുഴിയില്‍വീണത്. വെള്ളക്കെട്ട് കാരണം കുഴി കാണത്തതിനാല്‍ ബൈക്ക് കുഴിയില്‍ വീഴുകയായിരുന്നു.

ബൈക്ക് കുഴിയില്‍വീണ് ഉയര്‍ന്നുപൊങ്ങി കാലില്‍വീഴുകയായിരുന്നു. വലതുകാലിന് രണ്ട് പൊട്ടലുണ്ട്. കാലിന് കമ്പിയിട്ട് ശ്രീജിത്ത് വീട്ടില്‍ വിശ്രമത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *