Your Image Description Your Image Description

2023 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം ആറ് മണിക്കാണ് പ്രഖ്യാപനം. ട്വല്‍ത് ഫെയ്ല്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് വിക്രാന്ത് മാസി മികച്ച നടനാകുമെന്നാണ് സൂചന. ‘മിസിസ് ചാറ്റർജി വേഴ്സസ് നോർവേ’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് റാണി മുഖർജിയെ മികച്ച നടിക്കുള്ള അവാർഡിന് പരിഗണിക്കുന്നത്. ഈ ചിത്രം മികച്ച നിരൂപക പ്രശംസ നേടിയിരുന്നു. ഇതിനോടകം ഫിലിംഫെയർ ക്രിട്ടിക്സ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ റാണിയെ തേടിയെത്തിയിരുന്നു. ’12th ഫെയിൽ’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് വിക്രാന്ത് മാസിയെ മികച്ച നടനുള്ള അവാർഡിന് പരിഗണിക്കുന്നത്. ഈ ചിത്രവും വലിയ പ്രേക്ഷക, നിരൂപക പ്രശംസ നേടിയിരുന്നു. വിക്രാന്തിന്റെ പ്രകടനം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ഫിലിംഫെയർ ക്രിട്ടിക്സ് അവാർഡ് ഉൾപ്പെടെ പല പുരസ്കാരങ്ങളും മാസിക്ക് ലഭിച്ചിട്ടുണ്ട്.

2023ലെ ചിത്രങ്ങൾക്കാണ് 71-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ നൽകുന്നത്. ഇതിനായുള്ള എൻട്രികൾ 2024 സെപ്റ്റംബർ 18 വരെ സ്വീകരിച്ചിരുന്നു. 71-ാമത് ദേശീയ ചലച്ചിത്ര അവാർഡുകളുടെ പ്രഖ്യാപന തിയതിയും വിതരണ തിയതിയും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എങ്കിലും മുൻ വർഷങ്ങളിലെ പതിവ് അനുസരിച്ച് 2025 ആഗസ്റ്റിലോ ഒക്ടോബറിലോ പ്രഖ്യാപനം പ്രതീക്ഷിക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 70-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ 2024 ഓഗസ്റ്റ് 16നാണ് പ്രഖ്യാപിച്ചത്. ഒക്ടോബർ എട്ടിന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വെച്ച് രാഷ്ട്രപതി ദ്രൗപദി മുർമു അവാർഡുകൾ വിതരണം ചെയ്തിരുന്നു.

Related Posts