ദുബൈ മെട്രോയുടെ ബ്ലൂ ലൈൻ പദ്ധതിയുടെ ആദ്യ സ്റ്റേഷന് തറക്കല്ലിട്ടു

ദുബൈ മെട്രോയുടെ ബ്ലൂ ലൈൻ പദ്ധതിയുടെ ആദ്യ സ്റ്റേഷന് തറക്കല്ലിട്ടു. പ്രധാനമന്ത്രിയും യുഎഇ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദാണ് സ്റ്റേഷന് ശിലയിട്ടത്. എമിറേറ്റിലെ ഗതാഗത മേഖലയിൽ വൻ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുന്നതാണ് ബ്ലൂ ലൈൻ.

നിലവിൽ റെഡ്, ഗ്രീൻ പാതകളിൽ നടക്കുന്ന മെട്രോ സർവീസാണ് വൈകാതെ ബ്ലൂ ലൈനിൽ കൂടി യാഥാർഥ്യമാകുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷനാകുമിത്. 74 മീറ്റർ ഉയരത്തിൽ ഇമാർ പ്രോപ്പർട്ടീസാണ് സ്റ്റേഷൻ രൂപകൽപന ചെയ്തിട്ടുള്ളത്.

ദുബൈയുടെ മറ്റൊരു ലാൻഡ്മാർക്ക് ഐക്കണായി പുതിയ സ്‌റ്റേഷൻ മാറുമെന്ന് ശിലാസ്ഥാപനം നിർവഹിച്ച വിവരം പങ്കുവെച്ച് ശൈഖ് മുഹമ്മദ് എക്‌സിൽ കുറിച്ചു. 5,600 കോടി ദിർഹമാണ് ബ്ലൂ ലൈനിന്റെ ആകെ ചെലവ്. മുപ്പത് കിലോമീറ്റർ ദൈർഘ്യമാണ് പാതയ്ക്കുണ്ടാകുക. ഇതോടെ ദുബൈയുടെ റെയിൽ ശൃംഖലയുടെ ആകെ നീളം 131 കിലോമീറ്ററാകും. സ്റ്റേഷനുകൾ 78 ആയി വർധിക്കും.

More From Author

Leave a Reply

Your email address will not be published. Required fields are marked *