Your Image Description Your Image Description

ദു​ബൈ: ജ​ബ​ൽ​അ​ലി മെ​​ട്രോ സ്റ്റേ​ഷ​ൻ ഇ​നി നാ​ഷ​ന​ൽ പെ​യ്ന്റ്​​സ് സ്റ്റേ​ഷ​ൻ എ​ന്ന്​ വി​ളി​ക്ക​പ്പെ​ടും. പേ​രു​മാ​റ്റം ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി(​ആ​ർ.​ടി.​എ)​യാ​ണ്​ അ​റി​യി​ച്ച​ത്. അ​ടു​ത്ത​മാ​സം മു​ത​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സ്റ്റേ​ഷ​ന്‍റെ പേ​രു​മാ​റ്റം ന​ട​പ്പി​ലാ​ക്കി​ത്തു​ട​ങ്ങും. ഒ​ക്​​ടോ​ബ​ർ അ​വ​സാ​ന​ത്തോ​ടെ പൂ​ർ​ണ​മാ​യും പേ​ര്​ മാ​റ്റം ന​ട​പ്പി​ലാ​കും. ആ​ർ.​ടി.​എ​യു​ടെ സ്മാ​ർ​ട്ട്​ ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ളി​ലും പൊ​തു​ഗ​താ​ഗ​ത ആ​പ്ലി​ക്കേ​ഷ​നി​ലും ​ഓ​ഡി​യോ അ​നൗ​ൺ​സ്​​മെ​ന്‍റു​ക​ളി​ലും ഈ ​മാ​റ്റം ന​ട​പ്പി​ലാ​ക്കും.

മെ​ട്രോ റെ​ഡ്​ ലൈ​നി​ലെ ഈ ​​മെ​ട്രോ സ്റ്റേ​ഷ​ൻ ദു​ബൈ​യി​ലെ ഏ​റ്റ​വും സ​ജീ​വ​വും അ​തി​വേ​ഗ​ത്തി​ൽ വ​ള​രു​ന്ന​തു​മാ​യ വ്യ​വ​സാ​യ മേ​ഖ​ല​യാ​യ ജ​ബ​ൽ​അ​ലി ഫ്രീ ​സോ​ണി​ലാ​ണ്​ സ്ഥി​തി ചെ​യ്യു​ന്ന​ത്. അ​ടു​ത്ത 10 വ​ർ​ഷ​ത്തേ​ക്കാ​ണ്​ നാ​ഷ​ന​ൽ പെ​യ്ന്‍റ്​​സ്​ സ്റ്റേ​ഷ​ൻ എ​ന്ന​ പേ​ര്​ വി​ളി​ക്ക​പ്പെ​ടു​ക. മെ​ട്രോ സ്റ്റേ​ഷ​ൻ നേ​മി​ങ്​ റൈ​റ്റ്​​സ്​ പ​ദ്ധ​തി​യി​ൽ നാ​ഷ​ന​ൽ പെ​യ്ന്റ്​​സ്​ ചേ​രു​ന്ന​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന്​ ആ​ർ.​ടി.​എ​യു​ടെ റെ​യി​ൽ ഏ​ജ​ൻ​സി സി.​ഇ.​ഒ അ​ബ്​​ദു​ൽ മു​ഹ്​​സി​ൻ ക​ൽ​ബ​ത്​ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *