കൊച്ചി: കൂടത്തായി കൊലപാതകക്കേസിലെ മുഖ്യപ്രതി ജോളി നൽകിയ ഹർജിയിൽ ‘അണലി’ വെബ് സീരീസിന് താൽക്കാലിക വിലക്ക്. എറണാകുളം മുൻസിഫ് കോടതിയാണ് വെബ് സീരീസിന്റെ പ്രദർശനത്തിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്. വെബ് സീരീസിലെ പ്രധാന കഥാപാത്രത്തിന് താനുമായി ഏറെ സാമ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജോളി കോടതിയെ സമീപിച്ചത്.
കഥാപാത്രത്തിന്റെ രൂപത്തിലും കഥാസന്ദർഭങ്ങളിലുമുള്ള സാദൃശ്യം തന്റെ വ്യക്തിജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു ജോളിയുടെ വാദം. ഹർജി പരിഗണിച്ച കോടതി ജോളിയുടെ വാദങ്ങൾ കണക്കിലെടുത്താണ് ‘അണലി’ വെബ് സീരീസിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വാദങ്ങൾ പരിഗണിച്ച ശേഷമായിരിക്കും തുടർനടപടികളിൽ കോടതി തീരുമാനമെടുക്കുക.
