Your Image Description Your Image Description

ഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഒരു വ്യക്തിക്ക് ഒരു വോട്ട് എന്ന നിയമം 1952 മുതൽ നിലവിൽ ഉണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. കള്ളവോട്ടിന് തെളിവുണ്ടെങ്കിൽ രാഹുൽ ഗാന്ധി രേഖാമൂലം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കണം.

അതേസമയം വോട്ടർമാർക്കിടയിൽ തെറ്റുദ്ധാരണ ഉണ്ടാക്കുന്നത് അവസാനിപ്പിക്കണമെന്നും ഇലക്ഷൻ കമ്മീഷൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെയും, പ്രിയങ്ക ഗാന്ധിയുടെയും മണ്ഡലങ്ങളായ റായ്ബറേലിയിലും, വയനാട്ടിലും കള്ളവോട്ട് നടന്നുവെന്ന മുന്‍ മന്ത്രി അനുരാഗ് താക്കൂറിന്‍റെ ആരോപണങ്ങളോട് കമ്മീഷന്‍ പ്രതികരിച്ചിട്ടില്ല.

ഇരട്ട വോട്ടടക്കം ആരോപണങ്ങള്‍ അനുരാഗ് താക്കൂറും ഉന്നയിച്ചിരുന്നു. എന്നാല്‍ ഒരു തെളിവും കമ്മീഷന് കൈമാറില്ലെന്നും അന്വേഷിച്ച് കണ്ട് പിടിക്കട്ടെയെന്നുമാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. വോട്ടർ പട്ടികയിൽ മരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അവകാശപ്പെട്ട സംഘവുമായി രാഹുൽ ഗാന്ധി സംവദിക്കുന്ന വീഡിയോയും പുറത്തുവിട്ടിരുന്നു.

Related Posts