Your Image Description Your Image Description

തൃശ്ശൂര്‍-കുന്നംകുളം സംസ്ഥാനപാതയില്‍ കേച്ചേരിക്കടുത്ത് എരനെല്ലൂരില്‍ ആന ഇടഞ്ഞ് പരിഭ്രാന്തി പരത്തി. എഴുത്തുപുരക്കല്‍ ഗംഗ പ്രസാദ് എന്ന ആനയാണ് ഇടഞ്ഞത്. വെള്ളിയാഴ്ച രാവിലെ 10.30-ഓടെ ആയിരുന്നു സംഭവം. ആന ഇടഞ്ഞ് സംസ്ഥാനപാതയിലൂടെ ഓടിയതോടെ സ്ഥലത്ത് അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

എരനെല്ലൂരില്‍ തളച്ചിരുന്ന പറമ്പില്‍ നിന്നാണ് ആന ഇടഞ്ഞ് ഓടിയത്. വഴിയില്‍ കണ്ട ഒരു ബൈക്ക് തട്ടിയിട്ടതൊഴിച്ചാല്‍ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.ഓടി കേച്ചേരി-കുന്നംകുളം റോഡില്‍ എത്തിയ ആന അല്‍പനേരം റോഡില്‍തന്നെ നിലയുറപ്പിച്ചു. ഇതോടെയാണ് ഗതാഗതം തടസപ്പെട്ടത്.

റോഡില്‍ ആനയെ കണ്ട്, നിര്‍ത്തിയിട്ട ഒരു ബസിന് നേര്‍ക്ക് കുത്താന്‍ ആഞ്ഞെങ്കിലും പിന്നീട് പിന്തിരിഞ്ഞു. തുടര്‍ന്ന് എരനെല്ലൂര്‍ പള്ളി റോഡിലേക്ക് എത്തിയ ആനയെ, 11 മണിയോടെ പള്ളി ഓഡിറ്റോറിയത്തിന് സമീപത്തെ പറമ്പില്‍ തളച്ചു.

Related Posts