Home » Blog » kerala Max » തിയേറ്ററുകൾ കീഴടക്കാൻ ജോർജുകുട്ടിയും കുടുംബവും; റിലീസിന് മുൻപ് തന്നെ റെക്കോർഡ് കോടികൾ വാരി ‘ദൃശ്യം 3’.
hnjcfn-

ന്ത്യൻ സിനിമാലോകം ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ‘ദൃശ്യം 3’ മെയ് 21-ന് തിയേറ്ററുകളിലെത്താൻ ഒരുങ്ങുമ്പോൾ, പ്രീ-സെയിലിൽ വൻ റെക്കോർഡുകളുമായി ചിത്രം മുന്നേറുകയാണ്. അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങിലൂടെ മാത്രം ആഗോളതലത്തിൽ 25 കോടി രൂപയാണ് ചിത്രം ഇതിനകം സ്വന്തമാക്കിയത്. പ്രമുഖ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയിൽ മാത്രം മൂന്നര ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റുപോയിക്കഴിഞ്ഞു. ആദ്യദിനം അനുകൂലമായ പ്രതികരണങ്ങൾ ലഭിച്ചാൽ മലയാള സിനിമയിലെ സകല ബോക്സ് ഓഫീസ് റെക്കോർഡുകളും തകിടം മറിക്കാൻ ദൃശ്യത്തിന്റെ മൂന്നാം പതിപ്പിനാകുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. റിലീസിന് മുൻപ് തന്നെ 350 കോടിയുടെ ബിസിനസ്സ് പൂർത്തിയാക്കിയ ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള തീയേറ്റർ, ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ദൃശ്യത്തിന്റെ ഹിന്ദി പതിപ്പ് നിർമ്മിച്ച പനോരമ സ്റ്റുഡിയോസ് ആണ്.

ആദ്യ രണ്ട് ഭാഗങ്ങളുടെ വമ്പൻ വിജയത്തിന് ശേഷം ജിത്തു ജോസഫ് തന്നെ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ, ജോർജുകുട്ടി എന്ന ജനപ്രിയ കഥാപാത്രത്തിന് നാല് വർഷങ്ങൾക്ക് ശേഷം സംഭവിക്കുന്ന മാറ്റങ്ങളാണ് ദൃശ്യാവിഷ്കരിക്കുന്നത്. എന്നാൽ ആദ്യ ഭാഗങ്ങളെപ്പോലെ ഒരു ‘ഹെവി ഇൻ്റലിജൻ്റ്’ സിനിമയായിരിക്കില്ല മൂന്നാം ഭാഗമെന്ന് ജിത്തു ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ, മുരളി ഗോപി, ആശ ശരത്, സിദ്ദിഖ്, സാന്തി മായാദേവി, വീണ നന്ദകുമാർ തുടങ്ങിയ വലിയൊരു താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ടീസറും ട്രെയിലറും ഇതിനോടകം തന്നെ പ്രേക്ഷകരിൽ വലിയ ആകാംക്ഷയാണ് ജനിപ്പിച്ചിരിക്കുന്നത്.