Your Image Description Your Image Description

ചെന്നൈ: തമിഴ്‌നാട്ടില്‍ ചരക്ക് ട്രെയിനിൽ വൻ തീപിടിത്തം. തിരുവള്ളൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ചാണ് ഡീസൽ ശേഖരിച്ച ചരക്ക് ട്രെയിനിന്റെ അഞ്ച് വാഗണുകളിലാണ് തീ പടര്‍ന്നത്. ഞായറാഴ്ച പുലര്‍ച്ചെ 5:30യോടെയാണ് സംഭവം.

വലിയ തോതില്‍ തീ പടര്‍ന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. തിരുവള്ളൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം വച്ചായിരുന്നു ട്രയിനിന് തീപിടിച്ചത്.

സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പത്തോളം അഗ്നിശമന സേനാ യൂണിറ്റുകളുടെ നേതൃത്വത്തിൽ തീപിടിത്തം നിയന്ത്രണ വിധേയമാക്കുന്നതിനുല്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Related Posts