Your Image Description Your Image Description

തമിഴ്‌നാട് തീരത്ത് മത്സ്യബന്ധനത്തിനിടെ അപൂർവയിനം മത്സ്യത്തെ പിടികൂടി. നീളം കൂടിയ “ഡൂംസ്ഡേ ഫിഷ്”ആണ് മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയത്. ഡൂംസ്ഡേ ഫിഷ് ഒരു ആഴക്കടൽ മത്സ്യമായതിനാൽ ഇവയെ വളരെ അപൂർവമായി മാത്രമേ തീരത്തിനടുത്ത് കാണപ്പെടാറുള്ളു. ജാപ്പനീസ് വിശ്വാസമനുസരിച്ച്  തീരത്ത് ഈ മത്സ്യത്തിന്റെ സാന്നിധ്യം പ്രകൃതി ദുരന്തങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പാണെന്ന് കരുതപ്പെടുന്നു. അതിനാൽ സ്വാഭാവികമായും, ഇന്ത്യൻ തീരത്ത് ഇതിനെ കാണുന്നത് നാട്ടുകാർക്കിടയിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു വീഡിയോയിൽ, ഏഴ് മത്സ്യത്തൊഴിലാളികൾ ഈ അപൂർവ കടൽമത്സ്യത്തെ പിടിച്ചു നിൽക്കുന്നതായി കാണിക്കുന്നു. പേശികൾ വളരെ കുറവുള്ളതും പതുക്കെ സഞ്ചരിക്കുന്നതും മടിയനുമായ ഒരു മത്സ്യമാണ് ഓർഫിഷ് അഥവാ ഡൂംസ്‌ഡേ ഫിഷ് . ഇവ സാധാരണയായി വെള്ളത്തിൽ പൊങ്ങിക്കിടന്ന് പ്ലവകങ്ങളെ ഭക്ഷിക്കുന്നു. ഓർഫിഷുകൾക്ക് 11 മീറ്റർ വരെ നീളമുണ്ടാകാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *