ഇടുക്കി: തനത് തന്തൂർ വിഭവങ്ങളുടെ രുചിക്കൂട്ടുകളുമായി ‘ക്ലേ ഫയർ ആൻഡ് സ്പൈസ് – എ തന്തൂർ ഒഡീസി’ യുമായി കാർഡമം കൗണ്ടി ബൈ സന്താരി, തേക്കടി. കനലിൽ ചുട്ടെടുക്കുന്ന വിഭവങ്ങളുടെ വൈവിധ്യമാർന്ന രുചികളറിയാൻ അവസരമൊരുക്കുന്ന ഈ മേള 2026 ജൂലൈ 20 വരെ നീണ്ടുനിൽക്കും. എല്ലാ ദിവസവും ഉച്ചയ്ക്ക് 12:30 മുതലാണ് പ്രവേശനം.
പരമ്പരാഗത കളിമണ്ണ് കൊണ്ട് നിർമ്മിച്ച അടുപ്പിൽ തേക്കടിയുടെ തനത് സുഗന്ധവ്യഞ്ജനങ്ങൾ ചേർത്താണ് വിഭവങ്ങൾ തയാറാക്കുന്നത്. ഷെഫുമാർ തത്സമയം വിഭവങ്ങൾ തയാറാക്കുന്നത് നേരിൽ കാണാനും, കനലിൽ വെന്തെരിയുന്ന സ്മോക്കി വിഭവങ്ങളുടെ രുചി ആസ്വദിക്കാനും മേളയിലൂടെ സഞ്ചാരികൾക്ക് സാധിക്കും.
തേക്കടിയിലെ മനോഹരമായ മൺസൂൺ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിലാണ് മെനു ക്രമീകരിച്ചിരിക്കുന്നത്. വിവിധയിനം നോൺ വെജ് വിഭവങ്ങൾ, കായൽ-കടൽ വിഭവങ്ങൾ എന്നിവയ്ക്ക് പുറമെ വെജ് ശീഖ് കബാബ്, ചുക്കന്ദ്രി ടിക്കി, ദക്ഷിൺ മസാല കുൽച്ച, തന്തൂരി പൈനാപ്പിൾ വിത്ത് ഹണി & സിനമൺ, അജ്‌വയ്‌നി പനീർ ടിക്കി, തിരഗ കബാബ്, തന്തൂരി പോംഫ്രെറ്റ് തുടങ്ങിയ വെജിറ്റേറിയൻ വിഭവങ്ങളും മേളയുടെ ആകർഷണമാണ്.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക: +91 9544495533.
