ടെക്പ്രേ മികളെ ഞെട്ടിക്കാനൊരുങ്ങി സാംസങ് ; വരുന്നൂ ട്രൈ-ഫോൾഡ് സ്മാർട്ട്‌ഫോൺ !

സാംസങ്ങിന്‍റെ ആദ്യത്തെ ട്രൈ-ഫോൾഡ് സ്മാർട്ട്‌ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. വരാനിരിക്കുന്ന ഗാലക്‌സി വാച്ച് 8 സീരീസിനൊപ്പം ജൂലൈ 9 ന് എത്തുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അടുത്ത ഗാലക്‌സി അൺപാക്ക്ഡ് ഇവന്‍റിൽ സാംസങ് ട്രൈ-ഫോൾഡ് സ്മാർട്ട്‌ഫോൺ വെളിപ്പെടുത്തുമെന്നും ഈ വർഷം അവസാനം ഇത് വിപണിയിൽ ലഭ്യമാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.

ഗാലക്‌സി അൺപാക്ക്ഡ് ഇവന്‍റിൽ, ഗാലക്‌സി ഇസഡ് ഫോൾഡ് 7, ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 7 എന്നിവയ്ക്കൊപ്പം സാംസങ് തങ്ങളുടെ ആദ്യത്തെ ട്രൈ-ഫോൾഡ് സ്മാർട്ട്‌ഫോൺ (അല്ലെങ്കിൽ ഗാലക്‌സി ജി ഫോൾഡ്) അനാച്ഛാദനം ചെയ്യുമെന്ന് ചൈനീസ് പ്ലാറ്റ്‌ഫോമായ വെയ്‌ബോയിലെ ടിപ്‌സ്റ്റർ ഇൻസ്റ്റന്റ് ഡിജിറ്റൽ പോസ്റ്റ് അവകാശപ്പെടുന്നു.

വരാനിരിക്കുന്ന ഇവന്റിൽ കമ്പനി ഗാലക്‌സി വാച്ച് 8 സീരീസും പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജൂലൈ 9 ന് സാംസങ് ഗാലക്‌സി ജി ഫോൾഡ് ഫോൾഡബിൾ ഫോൺ പുറത്തിറക്കുമെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും, വരാനിരിക്കുന്ന സാംസങ് ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 7, ഗാലക്‌സി ഇസഡ് ഫോൾഡ് 7 എന്നിവയ്‌ക്കൊപ്പം ഇത് വാങ്ങാൻ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നില്ല.

More From Author

Leave a Reply

Your email address will not be published. Required fields are marked *