ടാ​ക്സി നി​ര​ക്ക്​ വ​ര്‍ധി​പ്പി​ച്ച് അജ്‌മാൻ

യു.​എ.​ഇ ഇ​ന്ധ​ന വി​ല ക​മ്മി​റ്റി തി​ങ്ക​ളാ​ഴ്ച ജൂ​ലൈ മാ​സ​ത്തെ പെ​ട്രോ​ൾ, ഡീ​സ​ൽ നി​ര​ക്കു​ക​ൾ പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ര്‍ന്ന് അ​ജ്മാ​ൻ ട്രാ​ൻ​സ്‌​പോ​ർ​ട്ട് എ​മി​റേ​റ്റി​ലെ ടാ​ക്സി നി​ര​ക്കു​ക​ൾ പു​തു​ക്കി നി​ശ്ച​യി​ച്ചു. അ​ജ്മാ​നി​ൽ ജൂ​ലൈ മാ​സ​ത്തെ ടാ​ക്സി നി​ര​ക്ക് കി.​മീ​റ്റ​റി​ന് 1.76 ദി​ർ​ഹ​മാ​യി നി​ശ്ച​യി​ച്ചു. ജൂ​ണി​ല്‍ ഇ​ത് 1.74 ദി​ർ​ഹ​മാ​യി​രു​ന്നു. പു​തി​യ നി​ര​ക്കു​ക​ൾ ചൊ​വ്വാ​ഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

പു​തു​ക്കി​യ ഇ​ന്ധ​ന വി​ല പ്ര​ഖ്യാ​പി​ച്ചു. ജൂ​ലൈ​യി​ൽ ഇ​ന്ധ​ന വി​ല​യി​ൽ നേ​രി​യ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി. പെ​ട്രോ​ളി​ന്​ 12 ഫി​ൽ​സും ഡീ​സ​ലി​ന്​ 18 ഫി​ൽ​സു​മാ​ണ്​ വ​ർ​ധി​ച്ച​ത്. സൂ​പ്പ​ർ 98 പെ​ട്രോ​ളി​ന്​ 2.70 ദി​ർ​ഹ​മാ​ണ്​ ലി​റ്റ​റി​ന്​ വി​ല. ജൂ​ണി​ൽ ഇ​ത്​ 2.58 ആ​യി​രു​ന്നു.

സ്​​പെ​ഷ​ൽ 95 പെ​ട്രോ​ളി​ന്​ ജൂ​ണി​നെ വി​ല​യാ​യ 2.47ൽ ​നി​ന്ന്​ 2.58 ആ​യി വ​ർ​ധി​ച്ചു. ആ ​പ്ല​സ്​ 91 പെ​ട്രോ​ളി​ന്​ 2.39ൽ​നി​ന്ന്​ 2.51 ആ​യും കൂ​ടി. ഡീ​സ​ൽ ലി​റ്റ​റി​ന്​ 2.62 ദി​ർ​ഹ​മാ​ണ്. ജൂ​ണി​ൽ ഇ​ത്​ 2.45 ദി​ർ​ഹ​മാ​യി​രു​ന്നു. പു​തു​ക്കി​യ വി​ല ജൂ​ൺ 30ന്​ ​അ​ർ​ധ​രാ​ത്രി 12ഓ​ടെ നി​ല​വി​ൽ​വ​ന്നു.

More From Author

Leave a Reply

Your email address will not be published. Required fields are marked *