Your Image Description Your Image Description

ആലപ്പുഴ : ചേർത്തല പള്ളിപ്പുറത്ത് റീൽസ് ചിത്രീകരിക്കാനായി ജലഅതോറിറ്റിയുടെ വാട്ടർ ടാങ്കിൽ ഇറങ്ങി കുളിച്ച മൂന്ന് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. റീൽസ് ചിത്രീകരിക്കുന്നതിനിടെ മൂവരെയും നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപിക്കുകയായിരുന്നു.

തുടർന്ന് ടാങ്കിലെ വെള്ളം മുഴുവൻ തുറന്നു വിട്ടു. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ടാങ്ക് ക്ലീൻ ചെയ്യുകയും ചെയ്തു. തൈക്കാട്ടുശ്ശേരി സ്വദേശികളാണ് യുവാക്കൾ. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസെത്തി യുവാക്കളെ താഴെയിറക്കിയത്.സംഭവത്തിൽ ചേർത്തല നഗരസഭയും വാട്ടർ അതോറിറ്റിയും പരാതി നൽകുന്നതോടെ യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *