Your Image Description Your Image Description

ജ​നീ​വ: അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി 49 പേർക്ക് ദാരുണാന്ത്യം. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ മോ​റി​ത്താ​നി​യ​ൻ തീ​ര​ത്താണ് അപകടം നടന്നത്. അ​ഭ​യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച ബോ​ട്ടാണ് മു​ങ്ങിയത്. നൂ​റി​ല​ധി​കം പേ​രെ കാ​ണാ​താ​യതായാണ് വിവരം. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്. കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.

ഗാം​ബി​യ, സെ​ന​ഗാ​ൾ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 160ല​ധി​കം അ​ഭ​യാ​ർ​ഥി​ക​ളു​മാ​യി ചൊ​വ്വാ​ഴ്ച പു​റ​പ്പെ​ട്ട ​ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. 17 പേ​രെ മാ​ത്ര​മാ​ണ് ഇ​തി​ന​കം ര​ക്ഷ​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞ​ത്. മോ​റി​ത്താ​നി​യ​ൻ തീ​ര​ത്തു​നി​ന്ന് 85 കി​ലോ​മീ​റ്റ​ർ അ​ക​ലെ​വെ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ശേഷിയിലധികം ആളുകളെ കുത്തിനിറച്ചതാണ് ബോട്ട് മുങ്ങാൻ കാരണമെന്ന് അധികൃതർ പറഞ്ഞു.

Related Posts