Your Image Description Your Image Description

ക​ണ്ണൂ​ർ: ബി​സി​എ ആ​റാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്നത്തിൽ പ്രതികരണവുമായി ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല. പ​രീ​ക്ഷ പൂ​ർ​ണ​മാ​യി റ​ദ്ദാ​ക്കി​ല്ലെ​ന്നും ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ കാ​സ​ർ​ഗോ​ഡ് പാ​ല​ക്കു​ന്ന് ഗ്രീ​ൻ​വു​ഡ് കോ​ള​ജി​ലെ പ​രീ​ക്ഷ മാ​ത്രം റ​ദ്ദാ​ക്കു​മെ​ന്നും സ​ർ​വ​ക​ലാ​ശാ​ല അറിയിച്ചു.

എ​ന്നാ​ൽ അ​ധ്യാ​പ​ക​ർ ചോ​ദ്യ​പേ​പ്പ​ർ വാ​ട്സ്ആ​പ്പ് വ​ഴി ചോ​ർ​ത്തി​യി​ട്ടി​ല്ലെ​ന്ന് പാ​ല​ക്കു​ന്ന് ഗ്രീ​ൻ​വു​ഡ്സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് അ​ജീ​ഷ് പ​റ​ഞ്ഞു.

അതെ സമയം, പ​രീ​ക്ഷ​യി​ൽ ഒ​രു വി​ദ്യാ​ർ​ഥി കോ​പ്പി​യ​ടി​ച്ചി​രു​ന്നു. ആ ​വി​ദ്യാ​ർ​ഥി​യു​ടെ കൈ​യി​ൽ നി​ന്ന് പി​ടി​ച്ച കു​റി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യം ചോ​ദ്യ​പേ​പ്പ​റി​ലും ഉ​ണ്ടാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി സ‍​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നു​ള്ള സ്ക്വാ​ഡ് അം​ഗ​ങ്ങ​ളോ​ട് പ​റ‌​ഞ്ഞ മൊ​ഴി തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ട്ട​താ​വാ​മെ​ന്നും കോ​ള​ജ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *