Your Image Description Your Image Description

സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ചേർത്തല, അരൂർ നിയോജകമണ്ഡലങ്ങളിലെ പട്ടയമേള റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ജൂലൈ 29 രാവിലെ 10 മണിക്ക് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഉദ്ഘാടനം ചെയ്യും.

കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷത വഹിക്കും.

കെ സി വേണുഗോപാൽ എം.പി, ദലീമ ജോജോ എം. എൽ. എ എന്നിവർ വിശിഷ്ടാതിഥികളും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജേശ്വരി മുഖ്യാതിഥിയും ആകും. ചേർത്തല നഗരസഭാ അധ്യക്ഷ ഷേർളി ഭാർഗ്ഗവൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.എസ് ശിവപ്രസാദ്, ജില്ലാ കളക്ടർ അലക്സ് വർഗീസ്,

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാരായ മേരി ടെൽഷ്യ, വി.ജി മോഹനൻ, വി.ആർ രജിത, പട്ടണക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജാസ്മിൻ, വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിക്കും.

Related Posts