Home » Blog » Kerala » ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ദാരുണാപകടം; പ്ലാറ്റ്‌ഫോമിൽ നിന്ന് ട്രാക്കിലേക്ക് വീണ വയോധിക ട്രെയിൻ തട്ടി മരിച്ചു.
alappuzha-railway-station-foot-found

ആലപ്പുഴ: ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധിക ട്രെയിൻ തട്ടി മരിച്ചു. എറണാകുളം മുളന്തുരുത്തി സ്വദേശി രത്നമ്മ കെ.ആർ (61) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു അപകടം നടന്നത്. സ്റ്റേഷൻ മാറി രത്നമ്മ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുകയായിരുന്നു. തുടർന്ന് പ്ലാറ്റ്‌ഫോമിലൂടെ മാറുന്നതിനിടെ കാൽവഴുതി ട്രാക്കിലേക്ക് വീണു. ഈ സമയം മറ്റൊരു ട്രാക്കിലൂടെ വന്ന ട്രെയിൻ രത്നമ്മയെ ഇടിക്കുകയായിരുന്നു.