Your Image Description Your Image Description

 

ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ പ്രതിഭകളെ ആദരിക്കാന്‍ ‘വിജയാരവം-2025’ സംഘടിപ്പിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളിലെ ഉന്നത വിജയികളെയാണ് ആദരിച്ചത്. സംസ്ഥാന സര്‍ക്കാറിന്റെ കായകല്‍പ്പ് അവാര്‍ഡില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ ഗ്രാമപഞ്ചായത്തിലെ ചെമ്പനോട ഗവ. ആയുര്‍വേദ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരെയും ആദരിച്ചു.

ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ഇ എം ശ്രീജിത്ത്, സി കെ ശശി, വി കെ ബിന്ദു, മെഡിക്കല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Posts