Your Image Description Your Image Description

ഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ശക്തമായി പ്രചരിയ്ക്കുന്ന വാർത്തയാണ് ധനുഷും നടി മൃണാൾ താക്കൂറും പ്രണയത്തിലാണ് എന്ന്. ഇരുവരും ഒന്നിച്ചുള്ള ഒരു വീഡിയോ വൈറലായതിനൊപ്പമാണ് പ്രണയ ഗോസിപ്പുകൾ പുറത്തുവന്നത്. മൃണാളിന്റെ കൈകൾ പിടിച്ച് ധനുഷ് സംസാരിക്കുന്ന, വളരെ ക്ലോസായി മൃണാലും അടുത്ത് നിൽക്കുന്നതാണ് വീഡിയോ

അജയ് ദേവ്ഗണിനൊപ്പം അഭിനയിക്കുന്ന, മൃണാളിന്റെ ഏറ്റവും പുതിയ സിനിമയായ സൺ ഓഫ് സർദാർ 2 ന്റെ സ്ക്രീനിങിനായി ധനുഷ് മുംബൈയിലേക്ക് എത്തിയതായ വാർത്തകളും ഉണ്ട്. ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ ഇരുവരുടെയും പ്രണയ ബന്ധം ഉറപ്പിക്കുകയാണ് ആരാധകർ. പ്രണയം ബന്ധം സത്യമാണ്, എന്നാൽ അത് നിലവിൽ പരസ്യപ്പെടുത്താൻ ഇരുവരും ആഗ്രഹിക്കുന്നില്ല എന്നാണ് പറയപ്പെടുന്നത്.

ദുൽഖർ സൽമാന്റെ നായികയായി സീതാരാമം സിനിമ ചെയ്തതോടെയാണ് സൗത്ത് ഇന്ത്യൻ സിനിമാ ആരാധകർ മൃണാലിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത്.ബോളിവുഡ് സിനിമകൾക്കൊപ്പം സൗത്ത് ഇന്ത്യൻ സിനിമകളിലും സജീവമായ നടി ഒരു ഈവന്റിലാണ് ധനുഷിനെ കണ്ടുമുട്ടിയത്. ആ പരിചയം സൗഹൃദമായി, പിന്നീട് പ്രണയത്തിന് വഴിമാറി. തുടക്കത്തിൽ സുഹൃത്തുക്കളും ഇവരുടെ പ്രണയത്തിന് വലിയ പിന്തുണ നൽകി. ഡേറ്റിങ് മറച്ചുവയ്ക്കാനായി, ഗ്രൂപ്പ് ഫോട്ടോകൾ പങ്കുവച്ചത് അതിന്റെ ഭാഗമാണത്രെ.

ഇപ്പോൾ ധനുഷിന്റെ സഹോദരിമാരെ മൃണാൾ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നു എന്നുകൂടി കണ്ടെത്തിയതോടെ ഇരുവരും തമ്മിൽ ഡേറ്റിങ്ങിലാണെന്ന് ആരാധകർ ഉറപ്പിച്ചമട്ടാണ്.ധനുഷിന്റെ സഹോദരിമാരായ വിമല, ഗീത, കാർത്തിക എന്നിവരെ മൃണാൾ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ട്. കുടുംബാംഗങ്ങൾക്ക് ധനുഷ് മൃണാളിനെ പരിചയപ്പെടുത്തി എന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നാണ് ആരാധകപക്ഷം. ധനുഷിന്റെ ‘ഇഡ്‌ലി കടൈ’ എന്ന ചിത്രത്തിലെ ഗാനം ആസ്വദിക്കുന്ന മൃണാൾ, ചിത്രത്തിനു നിങ്ങൾ ടിക്കറ്റ് എടുക്കണമെന്ന് ആരാധകരോട് അഭ്യർഥിക്കുന്നതും വിഡിയോയിലുണ്ട്. ചിത്രത്തിലെ ‘എന്ന സുഖം’ എന്ന ഗാനം മൃണാൾ പാടുകയും ചെയ്യുന്നു. എന്നാൽ ഡേറ്റിങ്ങിലാണെന്ന വാർത്തകളോട് ധനുഷും മൃണാളും ഇതുവരെ പ്രതികരിച്ചിട്ടില്ല.

നേരത്തെ മൃണാൾ താക്കൂറിന്റെ സ്പോട്ടിഫൈയിൽ ഇളയരാജ ഗാനങ്ങളുടെ പ്ലേലിസ്റ്റ് ആരാധകർ കണ്ടെത്തിയിരുന്നു. ഇത് ‘ചെങ്കിസ്’ എന്നു പേരുള്ള ഒരു അക്കൗണ്ടുമായി ഷെയർ ചെയ്തിട്ടുണ്ട്. ധനുഷിന്റെ ഇഷ്ടപ്പെട്ട വളർത്തുനായയുടെ പേര് ചെങ്കിസ് എന്നാണ്. ഇളയരാജയുടെ കടുത്ത ആരാധകനാണെന്ന് ധനുഷ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഈ പ്ലേലിസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത് ധനുഷിനാണെന്നും ആരാധകർ പറയുന്നു. മൃണാളിന്റെ പിറന്നാൾ ആഘോഷത്തിലും ധനുഷ് പങ്കെടുത്തിരുന്നു.

വ്യക്തി ജീവിതത്തിന്റെ പേരിൽ എന്നും വാർത്തകളിൽ നിറയുന്ന താരമാണ് ധനുഷ്. രജിനികാന്തിന്റെ മൂത്ത മകൾ ഐശ്വര്യ രജിനികാന്ത് ആയിരുന്നു ധനുഷിന്റെ ആദ്യ ഭാര്യ. തന്നെക്കാൾ പ്രായത്തിൽ മൂത്ത ഐശ്വര്യയുമായുള്ള ധനുഷിന്റെ പ്രണയവും വിവാഹവും എല്ലാം അന്നേ വാർത്തയായിരുന്നു. 2004 ൽ ആണ് ഇരു കുടുംബത്തിന്റെയും അനുഗ്രഹത്തോടെയും ആശിർവാദത്തോടെയും വിവാഹം നടന്നത്.

എന്നാൽ 20 വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ ധനുഷും ഐശ്വര്യയും 2024 ൽ വേർപിരിഞ്ഞു. ലിങ്ക, യാത്ര എന്നിങ്ങനെ രണ്ട് മക്കൾ ധനുഷിനുണ്ട്. വിവാഹ ബന്ധം വേർപിരിഞ്ഞുവെങ്കിലും മക്കളുടെ കാര്യത്തിന് വേണ്ടി ഇരുവരും ഒന്നിച്ചെത്താറുണ്ട്. പാരന്റ്സ് എന്ന നിലയിൽ തങ്ങളുടെ ഉത്തരവാദിത്വങ്ങളിൽ നിന്ന് ധനുഷും ഐശ്വര്യയും മാറി നിൽക്കാറില്ല. അങ്ങനെ ഒത്തു ചേരുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.

 

 

Related Posts