Your Image Description Your Image Description

ശുഭ്മാൻ ഗിൽ ടെസ്റ്റ് ടീം ക്യാപ്റ്റനായതിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും യുവരാജ് സിംഗിന്റെ പിതാവുമായ യോഗ്‌രാജ് സിംഗ് രംഗത്ത്. യുവതാരത്തിന്റെ വിജയത്തിന് പിന്നിലെ ക്രെഡിറ്റ് അദ്ദേഹത്തിന്റെ പിതാവിനും യുവരാജ് സിംഗിനുമാണെന്ന് യോഗ്‌രാജ് പറഞ്ഞു.

നേരത്തെ ഗിൽ യുവരാജ് സിംഗിന്റെ ശിക്ഷണത്തിൽ ക്രിക്കറ്റ് പരിശീലിച്ചിരുന്നു. ഗില്ലും പല തവണ തന്റെ കരിയറിലെ യുവരാജിന്റെ നിർണായക പങ്കിനെ കുറിച്ച് സംസാരിച്ചിരുന്നു. ജൂണിൽ ഇം​ഗ്ലണ്ടിനെതിരെ നടക്കുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ശുഭ്മൻ ​ഗില്ലാണ് നായകൻ.

റിഷഭ് പന്ത് വൈസ് ക്യാപ്റ്റനാകും. അഞ്ചുവർഷം കൊണ്ടാണ് ഗിൽ നായകപദവിലെത്തിയത്. കേവലം 32 ടെസ്റ്റുകളാണ് താരം കളിച്ചിട്ടുള്ളത്. ഇതിൽ നിന്ന് നേടിയതാകട്ടെ 35 റൺസ് ആവറേജിൽ 1893 റൺസ് മാത്രം. ഇതില്‍ തന്നെ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്‌ടേലിയ എന്നിവിടങ്ങളിലെ ബാറ്റിംഗ് ശരാശരി പതിനാറ് മാത്രമാണ്. ബ്രിസ്‌ബെയ്‌നില്‍ നേടിയ 91 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഈ വെല്ലുവിളികളെയെല്ലാം ക്യാപ്റ്റൻസിക്കൊപ്പം ഗില്ലിന് നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *