Your Image Description Your Image Description

ഡൽഹി: ഗസ്സയിലും ഇറാനിലും ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഇന്ത്യയുടെ മൗനം ശബ്ദനഷ്ടം മാത്രമല്ല, മൂല്യങ്ങളുടെ കീഴടങ്ങൽ കൂടിയാണെന്ന രൂക്ഷ വിമർശനവുമായി കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധി.

‘ഗസ്സയിലെ നാശനഷ്ടങ്ങളിലും ഇപ്പോൾ ഇറാനെതിരെയുള്ള പ്രകോപനരഹിതമായ സംഘർഷത്തിലും ഇന്ത്യ പാലിക്കുന്ന മൗനം നമ്മുടെ ധാർമികവും നയതന്ത്രപരവുമായ പാരമ്പര്യങ്ങളിൽ നിന്നുള്ള അസ്വസ്ഥതയുണ്ടാക്കുന്ന വ്യതിയാനത്തെ പ്രതിഫലിപ്പിക്കുന്നു. ഇത് ശബ്ദനഷ്ടം മാത്രമല്ല, മൂല്യങ്ങളുടെ കീഴടങ്ങലും കൂടിയാണ്. ഇപ്പോഴും വൈകിയിട്ടില്ല. ഇന്ത്യ വ്യക്തമായി സംസാരിക്കുകയും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുകയും പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കാനും സംഭാഷണത്തിലേക്കുള്ള തിരിച്ചുവരവ് പ്രോത്സാഹിപ്പിക്കാനും ലഭ്യമായ എല്ലാ നയതന്ത്ര മാർഗങ്ങളും ഉപയോഗിക്കണം -അവർ ആവശ്യപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *