Your Image Description Your Image Description

തി​രു​വ​ന​ന്ത​പു‌​രം: ഗ​വ​ർ​ണ​റു​ടെ ചു​മ​ത​ല​ക​ൾ പാ​ഠ്യ​വി​ഷ​യ​മാ​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി ​ശി​വ​ൻ​കു​ട്ടി. ഈ ​വ​ർ​ഷ​ത്തെ പ​ത്താം ക്ലാ​സ് പാ​ഠ​പു​സ്ത​ക​ത്തി​ൽ വി​ഷ​യം ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.ഇ​ത് കൂ​ടാ​തെ 11, 12 ക്ലാ​സു​ക​ളി​ലെ പാ​ഠ​പു​സ്ത​കം പു​തു​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. പാ​ഠ​പു​സ്ത​കം പ​രി​ഷ്ക​രി​ക്കു​ന്പോ​ൾ ഗ​വ​ര്‍​ണ​റു​ടെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​ധി​കാ​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ച വി​വ​രം ഉ​ള്‍​പ്പെ​ടു​ത്തും.

ഭ​ര​ണ​ഘ​ട​ന മൂ​ല്യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ചാ​ണ് സം​സ്ഥാ​ന​ത്തെ പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്ക​രി​ച്ചി​ട്ടു​ള്ള​ത്. ഭാ​ര​താം​ബ​യെ വ​ണ​ങ്ങ​ണ​മെ​ന്ന് ഗ​വ​ര്‍​ണ​ര്‍ കു​ട്ടി​ക​ളെ ഉ​പ​ദേ​ശി​ച്ച​ത് തി​രു​ത്ത​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *