ഖരീഫ് സീസൺ: ഗൾഫ് നഗരങ്ങളിൽ വിപുലമായ പ്രചാരണവുമായി ഒമാൻ

ഗൾഫ് രാജ്യങ്ങളിലെ പ്രധാന നഗരങ്ങളിൽ ദോഫാർ ഖരീഫ് സീസൺ പ്രോത്സാഹിപ്പിക്കുന്നതിനായി ഒമാൻ പൈതൃക, ടൂറിസം മന്ത്രാലയം വിപുലമായ പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടു. ‘നിങ്ങളുടെ വേനൽ ഹരിതമാണ്’ എന്ന പേരിലാണ് കാമ്പയിൻ. ഒമാനിലെ ഏറ്റവും പ്രധാനപ്പെട്ട വേനൽക്കാല വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ദോഫാറിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുകയാണ് ഈ പ്രചാരണത്തിന്റെ ലക്ഷ്യം.

എല്ലാ വർഷവും ജൂൺ 21 മുതൽ ആരംഭിക്കുന്ന ദോഫാർ ഖരീഫ് സീസൺ അതിന്റെ തണുത്ത കാലാവസ്ഥയ്ക്കും പച്ചപുതച്ച പ്രകൃതിഭംഗിക്കും തനതായ സാംസ്‌കാരിക അനുഭവങ്ങൾക്കും പേരുകേട്ടതാണ്. ഈ മേഖലയിലെ കഠിനമായ വേനൽച്ചൂടിൽ നിന്ന് ആശ്വാസം തേടുന്നവർക്ക് ദോഫാർ ഉന്മേഷകരമായ ഒരനുഭവമാണ് നൽകുന്നത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *