Your Image Description Your Image Description

തിരുവനന്തപുരം: കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. കന്യാസ്ത്രീകളെ കളളക്കേസിൽ കുടുക്കിയതിൽ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ഛത്തീസ്​ഗഢിലെ പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് അവിടെ ഒരു പ്രതികരണവും നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

‘കോൺഗ്രസ് നിലപാട് പ്രതിഷേധാർഹമാണ്. കോൺഗ്രസ് ഭരിക്കുമ്പോഴും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അന്നൊക്കെ പ്രതിഷേധം വന്ന ശേഷമാണ് കേസ് എടുത്തിരുന്നത്. കന്യാസ്തീകൾ പെൺകുട്ടികളെ ജോലിക്ക് കൊണ്ടു പോകുമ്പോഴാണ് അറസ്റ്റ് ചെയ്തത്. മനുഷ്യക്കടത്ത് ആരോപണം തെറ്റാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല, രാജ്യദ്രോഹ കുറ്റം ചുമത്തി കന്യാസ്ത്രീകളെ കൊല്ലങ്ങളോളം ജയിലിൽ അടക്കുകയാണ് അവരുടെ ലക്ഷ്യം’, എംവി ​ഗോവിന്ദൻ പറഞ്ഞു.

ഈ മാസം 3, 4 തീയതികളിൽ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പ്രതിഷേധ സംഗമം നടത്തുമെന്ന് എംവി ​ഗോവിന്ദൻ അറിയിച്ചു. താൽക്കാലിക വി.സി നിയമനത്തിലും അദ്ദേഹം പ്രതികരിച്ചു. സർക്കാർ നിലപാടിനുളള അംഗീകാരമാണ് സുപ്രീം കോടതി വിധിയെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. കോടതി വിധി മറികടന്നാണ് ഗവർണർ നിയമനം നടത്തിയത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts