Your Image Description Your Image Description

തിരുവന്തപുരം: കോൺഗ്രസ് എടുക്കാച്ചരക്കാകുമെന്ന് തിരുവനന്തപുരം ഡി.സി.സി പ്രസിഡന്‍റ് പറയുന്ന ഫോൺ സംഭാഷണം പുറത്ത്. പ്രാദേശിക നേതാവുമായിട്ടുള്ള പാലോട് രവിയുടെ ഫോൺ സംഭാഷണമാണ് പുറത്തുവന്നിട്ടുള്ളത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാമതാകും. തദ്ദേശ ഭരണ തെരഞ്ഞെടുപ്പോടെ കോൺഗ്രസ് നാമാവശേഷമാകും.

മുസ്ലിം ഇതര പാർട്ടികൾ സി.പി.എമ്മിലേക്കും മറ്റ് പാർട്ടികളിലേക്കും പോകും. കോൺഗ്രസിലുള്ളവർ ബി.ജെ.പിയിലേക്കോ മറ്റ് പാർട്ടികളിലേക്കോ പോകും. കോൺഗ്രസ് എടുക്കാച്ചരക്കാകും തുടങ്ങി കോൺഗ്രസിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്ന ഫോൺസംഭാഷണമാണ് പുറത്തുവന്നിട്ടുള്ളത്.

Related Posts