Your Image Description Your Image Description

കൊച്ചി: കൊച്ചിയിലെ കാർ ഷോറൂമിൽ ലോറിയിൽ നിന്ന് റേഞ്ച് റോവർ ഇറക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മരിച്ച ഷോറൂം ജീവനക്കാരനെ വാഹനം ഇടിച്ചുതെറിപ്പിക്കുന്ന സിസി‍ടിവി ദൃശ്യങ്ങൾ പുറത്ത്. ഫോർട്ട്കൊച്ചി സ്വദേശി 36 കാരനായ റോഷൻ എന്ന ആ​ന്റണി സേവ്യറാണ് അപകടത്തിൽ മരിച്ചത്. വാഹനം ഇറക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ ഷോറൂം ജീവനക്കാരനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്ന് ദൃശ്യങ്ങളിൽ കാണാനാകും. ശേഷം വാഹനം വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. വാഹനമിടിച്ച് പരിക്കേറ്റയാൾ‌ റോഡിൽ നിന്ന് എഴുന്നേൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കഴിഞ്ഞ ‍ഞായറാഴ്ചയാണ് കൊച്ചി ചളിക്കവട്ടത്തെ ഷോറൂമിൽ അപകടമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *